• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർക്കാരിന് നാണക്കേടുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും; വിജിലൻസ് മേധാവിക്കെതിരായ നടപടിയില്‍ കാനം

by Web Desk 04 - News Kerala 24
June 11, 2022 : 4:53 pm
0
A A
0
സർക്കാരിന് നാണക്കേടുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും; വിജിലൻസ് മേധാവിക്കെതിരായ നടപടിയില്‍ കാനം

തിരുവനന്തപുരം: സർക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറ‍ഞ്ഞു. വിജിലൻസ് മേധാവിക്കെതിരായ നടപടി അതിന്റെ ഭാഗമാണ്. നടപടി സംബന്ധിച്ച ആരോപണങ്ങളിൽ കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഏതോ പൊലീസുകാരന്‍റെ പൊട്ടബുദ്ധിയിൽ തോന്നിയ കാര്യമാണ് , അതിലപ്പുറം ഗൗരവം അതിന് കൊടുക്കേണ്ടതില്ല, ഭരണ നേതൃത്വം അറിഞ്ഞല്ല വിജിലന്‍സ് ഡയറക്ടറുടെ ഇടപെടൽ ഉണ്ടായതെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വര്‍ണ്ണ-കറൻസി കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടെ വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിജിലൻസ് മേധാവി അജിത്ത് കുമാറിനെ സര്‍ക്കാര്‍ ബലിയാടാക്കിയെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. വിജിലൻസ് ഡയറക്ടറെ മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയോഗിച്ചതിന്റെ പ്രകാരമാണ് വിജിലൻസ് മേധാവി പല ച‍ര്‍ച്ചകളും നടത്തിയതെന്നും ഒടുവിൽ അദ്ദേഹത്തെ ബലിയാടാക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലൻസ് മേധാവി എംആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ ആരോപണ വിധേയനായ ഒരാൾക്കെതിരെ നടപടിയെടുക്കുകയും മറ്റേയാളെ തൊടാതിരിക്കുകയും ചെയ്യുന്നതെന്ത് രീതിയെന്നാണ് ബിജെപി ഉയര്‍ത്തുന്ന ചോദ്യം. ആരോപണ വിധേയനായ വിജയ് സാഖറെക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു.

സ്വർണക്കടത്ത് വിവാദം ശക്തമായി നിൽക്കെയാണ് വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റിയത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി. എം.ആ‍ർ.അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചതിന്‍റെ വിശദാംശങ്ങൾ ഇന്‍റലിജൻസും ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയാണ് എം.ആർ.അജിത് കുമാറിനെ മാറ്റാൻ നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി സർക്കാർ മുഖംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലൻസ് മേധാവി എംആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്ർറെ വെളിപ്പെടുത്തൽ. വിജയ് സാഖറെ ഇന്നലെ തന്നെ ആരോപണം നിഷേധിച്ചു. അജിത് കുമാർ നിഷേധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്‍റലിജൻസ് നടത്തിയ പരിശോധനയിൽ എം.ആർ.അജിത് കുമാറും ഷാജ് കിരണുമായി നിരവധിതവണ സംസാരിച്ചതിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഉന്നതെ ഉദ്യോഗസ്ഥൻ ഇടപെട്ട് സ്വപ്നയെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിതന്നെ എം.ആർ.അജിത് കമാറിനെ മാറ്റാൻ നിർദ്ദേശം നൽകിയത്. പകരം ഐജി എച്ച് വെങ്കിടേഷിനാണ് ചുമതല. അജിത് കുമാറിന് പകരം നിയമനം നൽകിയിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു ഇന്ന് 1,179 പേര്‍ക്ക് രോഗം

Next Post

‘കറുപ്പിന്’ മൊത്തത്തിൽ വിലക്ക് ? മാസ്കിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്ജെൻഡറുകളെയും കസ്റ്റഡിയിലെടുത്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘കറുപ്പിന്’ മൊത്തത്തിൽ വിലക്ക് ?  മാസ്കിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്ജെൻഡറുകളെയും കസ്റ്റഡിയിലെടുത്തു

'കറുപ്പിന്' മൊത്തത്തിൽ വിലക്ക് ? മാസ്കിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്ജെൻഡറുകളെയും കസ്റ്റഡിയിലെടുത്തു

സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കേസ്  ; ‘ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച് മതസ്പർധ വളർത്താൻ ശ്രമിച്ചു ‘

സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കേസ് ; ' കെ.എസ്.ആർ.ടി.സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച് മതസ്പർധ വളർത്താൻ ശ്രമിച്ചു '

‘ശ്രദ്ധിച്ചോ’; ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്ക് സൈലന്‍റ് ട്രോളുമായി ഷാഫി പറമ്പിൽ

'ശ്രദ്ധിച്ചോ'; ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്ക് സൈലന്‍റ് ട്രോളുമായി ഷാഫി പറമ്പിൽ

മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയിൽ തടഞ്ഞു

മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയിൽ തടഞ്ഞു

ലോക കേരള സഭ: ചെലവ് വെട്ടിച്ചുരുക്കണമെന്ന് കെ.സി ജോസഫ്

ലോക കേരള സഭ: ചെലവ് വെട്ടിച്ചുരുക്കണമെന്ന് കെ.സി ജോസഫ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In