തിരുവനന്തപുരം : കോവിഡ് കേസുകള്‍ ഉയരുന്നതിനൊപ്പം സംസ്ഥാനത്ത് ചെള്ളുപനി കേസുകളും ഉയരുന്നു. തിരുവനന്തപുരത്ത് മാത്രം രണ്ട് പേരാണ് ചെളള് പനി ബാധിച്ച് മരിച്ചത്. പാറശാല സുബിത ആണ് ഇന്ന് മരിച്ചത്.38 വയസ്സായിരുന്നു. നേരത്തെ വർക്കലയിൽ 15 വയസുകാരി ചെള്ളുപനി ബാധിച്ചു മരിച്ചിരുന്നു. ഈ വീട്ടിലെ നായയിലും ചെള്ളുപനി സ്ഥിരീകരിച്ചു.