തെന്നിന്ത്യൻ താരം അല്ലു അർജുനെതിരെ പരാതിയുമായി സാമൂഹ്യ പ്രവര്‍ത്തകന്‍. അല്ലു അഭിനയിച്ച വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചുള്ള പരസ്യം സമൂഹത്തിൽ തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോത്ത ഉപേന്ദർ റെഡ്ഡി എന്ന സാമൂഹിക പ്രവർത്തകൻ പരാതി നൽകിയത്.
ഐഐടി, എന്‍ഐടി റാങ്കിങ്ങിനെ കുറിച്ച് സംസാരിക്കുന്ന ശ്രീ ചൈതന്യ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യമാണ് വിവാദത്തിന് കാരണം. ചൈതന്യയുടെ ഐഐടി ക്യാംപെയിന്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് എന്നാണ് റെഡ്ഡിയുടെ ആരോപണം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് നടനെയും വിദ്യാഭ്യാസ സ്ഥാപനത്തെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഉപേന്ദ്ര റെഡ്ഡി പരാതിയിൽ ആവശ്യപ്പെടുന്നു.
നേരത്തെയും ഇത്തരത്തിലുള്ള പരസ്യ വിവാദങ്ങളിൽ അല്ലു അർജുൻ അകപ്പെട്ടിട്ടുണ്ട്. ഒരു ഫുഡ് ഡെലിവറി ആപ്പിന് വേണ്ടി ചെയ്ത പരസ്യം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സര്‍ക്കാരിന്റെ ട്രാന്‍സിറ്റ് സേവനത്തെ അവഹേളിച്ചുകൊണ്ടുള്ള ബൈക്കിന്റെ പരസ്യത്തിലും അല്ലു അഭിനയിച്ചിരുന്നു.
അതേസമയം, അല്ലു അര്‍ജുന്‍റെ പുഷ്പ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. രക്ത ചന്ദനക്കടത്തുകാരന്‍ പുഷ്പരാജിന്‍റെ കഥയുമായി എത്തിയ അല്ലു അര്‍ജുന്‍ ചിത്രമായിരുന്നു പുഷ്പ. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം ചിത്രം നേടിയിരുന്നു. ഹിന്ദിയില്‍ നിന്ന് മാത്രം 200 കോടി രൂപയാണ് ചിത്രം നേടിയത്. പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ പുഷ്പ ജനുവരി ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ഹിന്ദി പതിപ്പ് ഒഴിവാക്കി റിലീസ് ചെയ്തിരുന്നു.
തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.രണ്ടാം ഭാഗം ജൂലൈ മുതൽ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.