• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൊളിക്കൽ നടപടികളുമായി യുപി സർക്കാർ മുന്നോട്ട് ; വീട് പൊളിച്ചതിനെതിരെ വെൽഫയർ പാർട്ടി നേതാവ് കോടതിയിലേക്ക്

by Web Desk 06 - News Kerala 24
June 13, 2022 : 7:44 am
in India, News
Reading Time: 1 min read
0
A A
0
കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

ലഖ്നൗ : പ്രയാഗ് രാജിലെ പൊളിക്കൽ നടപടികൾക്ക് പിന്നാലെ കൂടൂതൽ ഇടങ്ങളിലേക്ക് ബുൾഡോസറുകളുമായി യുപി സർക്കാർ. നബി വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ച 9 ജില്ലകളിൽ ഇന്നും പൊളിക്കൽ തുടരും. പ്രതികളുടെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെയാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. അതേസമയം, വീട് പൊളിച്ചതിനെതിരെ കോടതിയെ  സമീപിക്കുമെന്ന് വെൽഫയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദ് വ്യക്തമാക്കി. എന്നാൽ ജാവേദിന്‍റെ വീട്ടിൽ നിന്ന് തോക്ക് അടക്കം ആയുധങ്ങൾ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. പൊളിക്കലിനെതിരെ പ്രതിഷേധം കനത്തതോടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദിൽ ഓഗസ്റ്റ് പത്തു വരെ കർഫ്യൂ പ്രഖ്യാപിച്ചു. റാഞ്ചിലും, ഹൗറയിലും കർഫ്യൂ തുടരുകയാണ്.

അതേസമയം, പ്രവാചക നിന്ദയില്‍ കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്‍ത് നാടുകടത്തും. ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു. പ്രകടനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും നാടുകടത്താനും ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്‍തു. നാടുകടത്തലിനു മുന്നോടിയായി പ്രകടനം നടത്തിയവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ല. പ്രവാസികള്‍ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ വിളിച്ചുവരുത്തി കുവൈത്ത് വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. പരാമര്‍ശം നടത്തിയ ബിജെപി നേതാക്കളെ ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കിയിരുന്നെങ്കിലും പരസ്യമായി മാപ്പുപറയണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കുവൈത്ത്. പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച് കുവൈത്തില്‍ സ്വദേശികളുടെ ഉടമസസ്ഥതയിലുള്ള ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ നേരത്തെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുൽ ഇഡിക്ക് മുന്നിലെത്തും ; രാഷ്ട്രീയ വേട്ടയാടലിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

Next Post

പരിസ്ഥിതി ലോല ഉത്തരവിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു ; കോഴിക്കോട്ടെ മലയോരമേഖലകളിൽ ഇന്ന് എല്‍ഡിഎഫ് ഹർത്താൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംരക്ഷിത വനാതിര്‍ത്തിയിലെ ബഫർ സോൺ ; സുപ്രീം കോടതി ഉത്തരവിനെതിരെ വയനാട്ടിൽ പ്രതിഷേധം ശക്തം

പരിസ്ഥിതി ലോല ഉത്തരവിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു ; കോഴിക്കോട്ടെ മലയോരമേഖലകളിൽ ഇന്ന് എല്‍ഡിഎഫ് ഹർത്താൽ

കണ്ണൂരില്‍ കറുപ്പിന് വിലക്കില്ല ; കറുത്ത മാസ്ക് ധരിക്കാം, കറുത്ത വസ്ത്രത്തിനും വിലക്കില്ലെന്ന് പോലീസ്

കണ്ണൂരില്‍ കറുപ്പിന് വിലക്കില്ല ; കറുത്ത മാസ്ക് ധരിക്കാം, കറുത്ത വസ്ത്രത്തിനും വിലക്കില്ലെന്ന് പോലീസ്

ലോകായുക്തയുടെ ചിറകരിയുന്നത് ഭയന്ന് ; എന്റെ മടിയില്‍ കനമില്ലായിരുന്നു : ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രിയുടെ അസാധാരണ സുരക്ഷ ; പിണറായിയുടെ രീതികൾ അംഗീകരിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി

മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിൽ ഗവർണറുടെ തീരുമാനം ഉടൻ ; അനുകൂല നിലപാട് പ്രതീക്ഷിച്ച് സർക്കാർ

മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിൽ ഗവർണറുടെ തീരുമാനം ഉടൻ ; അനുകൂല നിലപാട് പ്രതീക്ഷിച്ച് സർക്കാർ

സിദ്ദു മൂസൈവാലയുടെ കൊലപാതകം ; സുരക്ഷ പിൻവലിച്ച നടപടിക്കെതിരെ കോൺ​ഗ്രസ് കോടതിയിലേക്ക്

സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍ ; അക്രമിസംഘത്തിലെ ആദ്യ അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021