• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിണറായിയെ ഉപദേശകർ ഹൊറർ സിനിമ കാണിക്കണം ; അൽപ്പം ധൈര്യം വെക്കട്ടെയെന്ന് ചെന്നിത്തല

by Web Desk 06 - News Kerala 24
June 13, 2022 : 1:51 pm
in Kerala, News
Reading Time: 1 min read
0
A A
0

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം നമ്പർ ഭീരു ആണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊതുജനങ്ങൾക്ക് മാത്രമല്ല, പൊലീസിനും, ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പർ ഭീരുവിനായി ഒരുക്കുന്നത്. മുഖ്യമന്ത്രിയെ ഉപദേശകർ ഹൊറർ സിനിമകൾ കാണിക്കണം. അൽപ്പം ധൈര്യം വെക്കട്ടെയെന്ന് ചെന്നിത്തല പരിഹസിച്ചു. പലതരത്തിലുള്ള ‘ഫോബിയ’കളുടെ പിടിയിലാണ് പിണറായി. പിണറായിയുടെ പേടിമാറാൻ ജനങ്ങൾ സർവ്വമത പ്രാർത്ഥനകൾ സംഘടിപ്പിക്കണമെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മുഖ്യമന്ത്രി ഒന്നാം നമ്പർ ഭീരു*.

പൊതുജനങ്ങൾക്ക് മാത്രമല്ല, പോലീസിനും, ജില്ലാ ഭരണകൂടത്തിനും, ഉദ്യോഗസ്ഥർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്  മുഖ്യമന്ത്രിയുടെ പേടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പർ ഭീരുവിനായി ഒരുക്കുന്നത്
മുഖ്യമന്ത്രിയെ ഉപദേശകർ കുറേശ്ശെ ഹൊറർ സിനിമകൾ കാണിക്കണം. അല്പം ധൈര്യം വെക്കട്ടെ. പലതരത്തിലുള്ള ‘ഫോബിയ’കളുടെ പിടിയിലാണ് പിണറായി. പിണറായിയുടെ പേടിമാറാൻ ജനങ്ങൾ സർവ്വമത പ്രാർത്ഥനകൾ സംഘടിപ്പിക്കണം, വഴിപാടുകൾ നടത്തണം, ജപിച്ച ഏലസ്സുകൾ നൽകുകയോ, ഓതിക്കുകയോ, കുർബ്ബാന അർപ്പിക്കുകയോ ചെയ്യണം, പ്രത്യേക പ്രാർത്ഥനകൾ നടത്തണം… അല്ലെങ്കിൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്തവിധം ജനജീവിതം ദുസ്സഹമാകും.
കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും  ഒക്കെ പുറത്തിറങ്ങിയിരുന്ന ജനങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നത്.
അതുകൊണ്ട് പൊതുനിരത്തിൽ പൊതുജനങ്ങൾക്ക് സ്വൈര്യമായി ഇറങ്ങി നടക്കാനായി പിണറായിയുടെ പേടിമാറാൻ എല്ലാവരും പ്രാർത്ഥിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂരിൽ പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം വിട്ട് കൊടുത്ത സംഭവം ; വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി

Next Post

സ്വർണക്കള്ളക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കുമെന്ന് ബിജെപി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

സ്വർണക്കള്ളക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കുമെന്ന് ബിജെപി

കൂളിമാട് പാലത്തിന്റെ തകർച്ച ; നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി മന്ത്രി

മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ല : മന്ത്രി മുഹമ്മദ് റിയാസ്

ഭീഷണിയുടെ സ്വരം, നിശബ്ദയാക്കാൻ ശ്രമം ; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ്

ഭീഷണിയുടെ സ്വരം, നിശബ്ദയാക്കാൻ ശ്രമം ; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ്

സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബി ജെ പി ആണെന്ന് പകൽ പോലെ വ്യക്തം ; സീതാറാം യെച്ചൂരി

സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബി ജെ പി ആണെന്ന് പകൽ പോലെ വ്യക്തം ; സീതാറാം യെച്ചൂരി

12 വയസിനു മേലെയുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം ; 5 വയസിന് താഴെ വേണ്ട

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു ; 17 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിന് മുകളില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021