തിരുവനന്തപുരം: വിമാനത്തില്‍ ആദ്യം അക്രമം നടത്തിയത് ഇ പി ജയരാജനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇ പി ജയരാജൻ നേരിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നെന്ന് സുധാകരന് പറഞ്ഞു.
ഞങ്ങളുടെ കുട്ടികളെ ജയരാജൻ ആക്രമിച്ചെങ്കിൽ പ്രതികാരം ചെയ്യേണ്ടി വരും. പ്രവർത്തകർ പ്രതികരിച്ചാൽ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടാവില്ല. ഓഫീസ് ആക്രമിച്ചാൽ തിരിച്ചും ആക്രമിക്കാനറിയാം. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും സുധാകരന് പറഞ്ഞു.
വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷാവസ്ഥയാണ്. കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടി.