കോഴിക്കോട് : വിമാനത്തിനുള്ളിൽ അതും പറന്നു കൊണ്ടിരിക്കെ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം അരങ്ങേറുക എന്നത് ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും വലിയ സംഖ്യ മുടക്കി ടിക്കറ്റ് എടുത്ത് വിമാനത്തിൽ കയറിയ യൂത്ത് കോൺഗ്രസുകാർ അങ്ങനെ ചെയ്യണമെങ്കിൽ മുകളിൽനിന്ന് നിർദേശമുണ്ടായിട്ടുണ്ടാകുമെന്നും ജോൺ ബ്രിട്ടാസ് എംപി.
വിമാന യാത്രയിലെ മുഖ്യമന്ത്രിയുടെ സുരക്ഷ ഭേദിക്കുക എന്നതിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ട്. കേവലം രണ്ട് പേർ മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകാറ്. ഇത്തരമൊരു സാഹചര്യത്തിൽ വിമാനം പ്രതിഷേധത്തിനും ആക്രമണത്തിനുമുള്ള വേദി ആകുമ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷ അപകടത്തിലാകുമെന്ന് വ്യക്തമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.