• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോലീസിനെ ആക്രമിച്ചു ; തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

by Web Desk 06 - News Kerala 24
June 14, 2022 : 8:07 am
0
A A
0
പോലീസിനെ ആക്രമിച്ചു ; തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം : തലസ്ഥാനത്തെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. കെപിസിസി ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചുള്ള സമരത്തിനിടെ പോലീസിനെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിരുന്നു. സമരത്തിനിടെ പോലീസുദ്യോഗസ്ഥരെ മർദ്ദിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

അതേസമയം, കെപിസിസി ഓഫീസ് ആക്രമണത്തിൽ ഇത് വരെ പോലീസ് കേസെടുത്തിട്ടില്ല. കേസിൽ കോൺഗ്രസ് പ്രവർത്തകർ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മൊഴിയെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മൊഴി വാങ്ങിയ ശേഷം ഇന്ന് കേസെടുക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായതിന് പിന്നാലെ ഇന്നലെ സംസ്ഥാനത്ത് പലയിടത്തും വ്യാപകസംഘ‍ർഷമാണുണ്ടായത്. തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് ഫ്ലെക്സുകൾ നശിപ്പിച്ചു. കെപിസിസി ഓഫീസിനു നേരെ കല്ലെറിഞ്ഞു. മുന്നിലെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കെപിസിസി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം പട്ടിക കൊണ്ട് അടിച്ചുതകർക്കാനും ശ്രമമുണ്ടായി. മുതിർന്ന നേതാവ് എ കെ ആന്‍റണി ഇന്ദിരാ ഭവനിലിരിക്കേ ആണ് ഈ അക്രമമുണ്ടായത്. തിരുവനന്തപുരം പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസിന് നേരെ അക്രമമുണ്ടായി. ബോർഡുകളും മറ്റും സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു.

കെപിസിസി ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ എംജി റോഡിൽ കോൺഗ്രസ് പ്രവർത്തകർ ടയർ കത്തിച്ച്, റോഡ് ഉപരോധിച്ചു. ഇടുക്കിയിൽ ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിന്‍റെ വാഹനം ആക്രമിച്ചു. കണ്ണൂർ ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഇരിട്ടിയിൽ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പത്തനംതിട്ട അടൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. കൊല്ലം പന്മനയിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. കാസർകോട് നീലേശ്വരത്തും പീലിക്കോടും കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്തു.

ഇതിനെല്ലാമിടയിൽ ഇന്നലെ വെള്ളയമ്പലത്ത് സിഐടിയു ഓഫീസിന് നേരെയും ഇന്നലെ ആക്രമണം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെയും കെപിസിസി ഓഫീസിലെ അക്രമത്തിന്റെയും പശ്ചാതലത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രത തുടരാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് ഇന്ന് സംസ്ഥാനത്താകെ കരിദിനത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. ഇന്നും സംസ്ഥാനത്തെ തെരുവുകൾ കലാപകലുഷിതമാകാൻ തന്നെയാണ് സാധ്യത.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Next Post

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ ; ലക്ഷ്യം സ്കൂള്‍ കുട്ടികളെന്ന് പോലീസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ ; ലക്ഷ്യം സ്കൂള്‍ കുട്ടികളെന്ന് പോലീസ്

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ ; ലക്ഷ്യം സ്കൂള്‍ കുട്ടികളെന്ന് പോലീസ്

വിരുന്നിന് വിളിച്ച് വധുവിനെയും വരനെയും വെട്ടിക്കൊന്നു ; തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല

വിരുന്നിന് വിളിച്ച് വധുവിനെയും വരനെയും വെട്ടിക്കൊന്നു ; തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല

എന്നെ വെടിവെക്കാൻ ആളെ ഇറക്കിയവനല്ലേ? നമുക്ക് നോക്കാം : ഇ പി ജയരാജൻ

വിജിലൻസ് മേധാവി സർക്കാരിനെതിരെ പ്രവർത്തിച്ചു, മുഖ്യമന്ത്രിയെ കൊല്ലാൻ ക്വട്ടേഷൻ : ഇ പി ജയരാജൻ

ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം ; സ്വപ്ന സുരേഷിന്‍റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

സ്വപ്നക്കെതിരായ പുതിയ കേസ് ; അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് പാലക്കാട് കസബ പോലീസ്

സുഹൃത്ത് കല്ല് കൊണ്ട് തലക്കടിച്ചു ; തൊടുപുഴയിൽ യുവാവ് കൊല്ലപ്പെട്ടു

സുഹൃത്ത് കല്ല് കൊണ്ട് തലക്കടിച്ചു ; തൊടുപുഴയിൽ യുവാവ് കൊല്ലപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In