• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അക്രമം നമ്മുടെ ശൈലിയല്ല ; അക്രമകാരികളെ തിരിച്ചറിയാൻ ഓരോ കോൺ​ഗ്രസുകാരനും കഴിയണമെന്ന് മുല്ലപ്പള്ളി

by Web Desk 01 - News Kerala 24
June 14, 2022 : 5:52 pm
in Kerala, News
Reading Time: 1 min read
0
A A
0
അക്രമം നമ്മുടെ ശൈലിയല്ല ; അക്രമകാരികളെ തിരിച്ചറിയാൻ ഓരോ കോൺ​ഗ്രസുകാരനും കഴിയണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : സംസ്ഥാനമാകെ സിപിഎം നടത്തുന്ന വ്യാപകമായ അക്രമണം മുഖ്യമന്ത്രിയും സിപി എം നേതൃത്വവും അറിഞ്ഞുകൊണ്ട് തന്നെയാണെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത് സ്വർണക്കടത്ത് കേസിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ബന്ധം കൂടുതൽക്കൂടുതൽ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്.

ജനങ്ങൾ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ നീങ്ങിക്കൊണ്ടിരിക്കുന്ന വസ്തുത ആരെക്കാളും നന്നായി മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും അറിയാം. ജനങ്ങളുടെ പ്രതിഷേധം ശക്തിപ്പെടുന്നുവെന്നറിഞ്ഞ സിപിഎം. ജനശ്രദ്ധ സ്വർണ്ണക്കടത്തിൽ നിന്ന് തിരിച്ചുവിടാനുള്ള പതിനെട്ട് അടവും പയറ്റുകയാണെന്നും മുല്ലപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.

മുല്ലപള്ളി രാമചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

സംസ്ഥാനമാകെ സി.പി.എം. നടത്തുന്ന വ്യാപകമായ അക്രമണം മുഖ്യ മന്ത്രിയും സി.പി.എം.നേതൃത്വവും അറിഞ്ഞുകൊണ്ട് തന്നെയാണ്. ഇത് സ്വർണക്കടത്ത് കേസിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യ മന്ത്രിയുടെയും സംഘത്തിന്റെയും ബന്ധം കൂടുതൽക്കൂടുതൽ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ മുഖ്യമന്ത്രിക്കും സി.പി.എം. നും എതിരെ നീങ്ങിക്കൊണ്ടിരിക്കുന്ന വസ്തുത ആരെക്കാളും നന്നായി മുഖ്യ മന്ത്രിക്കും പാർട്ടി നേതൃത്വത്തിനും അറിയാം. ജനങ്ങളുടെ പ്രതിഷേധം ശക്തിപ്പെടുന്നു വെന്നറിഞ്ഞ സി.പി.എം. ജനശ്രദ്ധ സ്വർണ്ണക്കടത്തിൽ നിന്ന് തിരിച്ചുവിടാനുള്ള പതിനെട്ട് അടവും പയറ്റുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് കെ.പി.സി.സി.യുടെ ആസ്ഥാന മന്ദിരമായ തിരുവനന്തപുരത്തെ ഇന്ദിരാ ഭവന് എതിരെ അക്രമണം നടക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും അതു വഴി വ്യാപകമായ അക്രമം അഴിച്ചു വിട്ട് അതിലൂടെ ജന ശ്രദ്ധ പൂർണമായും തിരിച്ചു വിടാനുള്ള ആസൂത്രിതമായ നീക്കം തന്നെയാണ് ഇത്. ഇന്ദിരാഭവന് നേരെ നടന്ന അക്രമണം അങ്ങേയറ്റം അധിക്ഷേപാർഹവും അപലപനീയവുമാണ് .

സുശക്തമായ പോലീസ് സംവിധാനമുണ്ടയിട്ടും കെ.പി.സി.സി. ഓഫീസിന്ന് സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞില്ല എന്നത് ഇന്റലിജൻസ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വിയോജിക്കുകയും പ്രതിഷേധിക്കകയും ചെയ്യുന്നവെരെ അടിച്ചമർത്തും എന്ന സമീപനം പ്രാകൃതമാണ്. ഇതിന്റെ പേരാണ് സ്റ്റാലിനിസം. സ്വർണ്ണ കള്ളക്കടത്തും കറൻസി നോട്ടുകൾ കട്ടു കടത്തലും ഗുരുതരമായ രാജ്യദ്രോഹ കുറ്റങ്ങളാണ്. അതുമായി ബന്ധപ്പെട്ടവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുകതന്നെ വേണം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ഒരു ഭരണാധികാരിയും ഇന്ത്യയിൽ ഇന്നു വരെ പ്രതിക്കൂട്ടിൽ നിന്നിട്ടില്ല.

ഒരു സംസ്ഥാന മുഖ്യ മന്ത്രിക്കോ ഇന്ത്യ ഭരിച്ച പ്രധാന മന്ത്രിമാർക്കോ രാഷ്ട്രപതിമാർക്കോ ഇന്നു വരെ ഇത്രയും വമ്പിച്ച സുരക്ഷ ഏർപ്പെടുത്തിയിട്ടില്ല. മുഖ്യ മന്ത്രിയുടെ സുരക്ഷ സുപ്രധാനമാണെങ്കിലും കേരളത്തിൽ ഇന്ന് കോടികൾ പൊടിച്ചുകൊണ്ട് നടത്തപ്പെടുന്ന സുരക്ഷാ ക്രമീകരണം ധൂർത്തും ധാരാളിത്തവുമാണ്. ഇത് ജനങ്ങളോടുള്ള ധിക്കാരവും വെല്ലുവിളിയുമാണ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസം മുഖ്യ മന്ത്രിയുടെ സുരക്ഷയുടെ പേരിൽ മുഖ്യ മന്ത്രിയും അവസരസേവകന്മാരായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും കാട്ടിക്കൂട്ടിയത് ശുദ്ധ അസംബന്ധമാണ്. കറുത്ത മാസ്കും കറുത്ത വസ്ത്രവും ധരിക്കാൻ പാടില്ലെന്ന് സർക്കാർ നിർദേശം നൽകിയിട്ടില്ലെന്ന് പറഞ്ഞ് ഇന്നലെ വൈകീട്ട് മുഖ്യ മന്ത്രി ഒളിച്ചോടുകയായിരുന്നു. ആഭ്യന്തര വകുപ്പിൽ നടക്കുന്ന കാര്യം തനിക്ക് അറിയില്ലെന്ന് പറയുന്ന മുഖ്യ മന്ത്രി ആ സ്ഥാനത്തിരിക്കാൻ അർഹനല്ല .

സ്വർണ്ണ കള്ളക്കടത്തിലെ പ്രതികൾ ആരായാലും അവരെ നിയമത്തിന് മുമ്പിൽ കൊണ്ടു വന്നേ കഴിയൂ . അക്രമത്തിലൂടെ ജന ശ്രദ്ധ തിരിച്ചു വിടാനുള്ള സി.പി.എം. ശ്രമം ഒരിക്കലും വിജയിച്ചുകൂട. അത് ജനാധിപത്യത്തോടും നിയമവാഴ്ചയോടും കാണിക്കുന്ന കടുത്ത വെല്ലുവിളിയിണ്. അക്രമത്തെ അക്രമം കൊണ്ട് നേരിടുക നമ്മുടെ ശൈലിയല്ല. അത് ഭീരുവിന്റെ ആയുധം മാത്രമാണ്. അക്രമാരികളെ തിരിച്ചറിയുവാനും തുറന്നു കാട്ടാനും ഒരോ കോൺഗ്രസ്സ് പ്രവർത്തകനും കഴിയണം. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിൽ എല്ലാ പൗരന്മാർക്കും ഉണ്ട്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും വരെ നമുക്കു പ്രതിഷേധിക്കാം…..

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഗുരുതര പരിക്ക് ; കാഴ്ചയെ ബാധിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍

Next Post

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്‍റ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്‍റ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്‍റ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ

കേരള യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് ; അസിസ്റ്റന്റ് പ്രൊഫസർ

കേരള യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് ; അസിസ്റ്റന്റ് പ്രൊഫസർ

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഓടി രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഓടി രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ

സ്വര്‍ണ്ണക്കടത്ത് വിവാദം വിശദീകരിക്കാന്‍ എല്‍ഡിഎഫ്: 21 മുതല്‍ യോഗങ്ങളും റാലികളും

സ്വര്‍ണ്ണക്കടത്ത് വിവാദം വിശദീകരിക്കാന്‍ എല്‍ഡിഎഫ്: 21 മുതല്‍ യോഗങ്ങളും റാലികളും

ലൈഫ്‌ കരട്‌ പട്ടിക: ഇതുവരെ കിട്ടിയത് 11,196 ‌ അപ്പീലുകൾ, ആദ്യഘട്ട അപ്പീൽ ജൂൺ 17 വരെ

ലൈഫ്‌ കരട്‌ പട്ടിക: ഇതുവരെ കിട്ടിയത് 11,196 ‌ അപ്പീലുകൾ, ആദ്യഘട്ട അപ്പീൽ ജൂൺ 17 വരെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021