ദില്ലി: നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ , വിവിധ അപ്രന്റീസ് തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് അറിയിപ്പ് പുറത്തിറക്കി. അപേക്ഷകർക്ക് nfr.indianrailways.gov.in എന്ന NFR-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2022 ജൂൺ 30-നോ അതിന് മുമ്പോ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനമനുസരിച്ച് 5636 തസ്തികകളിലേക്കാണ് നിയമനം. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാനുള്ള ഓൺലൈൻ അപേക്ഷ ജൂൺ 1-ന് ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30. 100 രൂപയാണ് അപേക്ഷ ഫീസ്.
അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷകർക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന നോട്ടിഫൈഡ് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ഐടിഐ) ഉണ്ടായിരിക്കണം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്/സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ്. ഉദ്യോഗാർത്ഥികൾ 2022 ഏപ്രിൽ 1-ന് 15-നും 24-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.