തിരുവനന്തപുരം : കല്ലറയ്ക്കടുത്ത് പാങ്ങോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നാട്ടുകാരാണ് അജി വഴിയിൽ മരിച്ച് കിടക്കുന്നത് കണ്ടത്. ഇന്നലെ രാത്രിയിലാവും അപകടമെന്ന് സംശയിക്കുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചു. പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ അജി ചെല്ലാംപച്ച കോളനിയിലെ ഭാര്യവീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽ പെട്ടത്.