തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്ന് ശമ്പളം വിതരണം ചെയ്യും. ഡ്രൈവർമാർക്കും കണ്ടക്ടര്‍മാർക്കുമാണ് ശമ്പളം വിതരണം ചെയ്യുന്നത്. ഗതാഗതമന്ത്രി ആന്റണി രാജു ഇതിനുള്ള നിർദേശം നൽകി. 54 കോടിയാണ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം നൽകാൻ വേണ്ടത്.
50 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുക്കും. 4 കോടി രൂപ കെഎസ്ആർടിസിയുടെ വരുമാനത്തിൽനിന്ന് കണ്ടെത്തും. ഘട്ടം ഘട്ടമായി ശമ്പളം വിതരണം ചെയ്യാനാണ് മാനേജ്മെന്റ് ആലോചന. ഒരു മാസം ശമ്പളം വിതരണം ചെയ്യാൻ 80 കോടി രൂപയാണ് വേണ്ടത്. സമയത്ത് ശമ്പളം വിതരണം ചെയ്യാത്തതിനെതിരെ ഭരണപക്ഷ യൂണിയനുകൾ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിലാണ്.