തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാവും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് മെയ് മാസത്തെ ശമ്പളം ലഭിച്ചത്. 32 കോടി കൂടി ഉണ്ടെങ്കിലേ ബാക്കി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയൂ. ഇതിന് സർക്കാർ സഹായമല്ലാതെ മറ്റ് വഴിയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്.
ശമ്പള കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ജൂൺ 20 ന് സിഐടിയു ചീഫ് ഓഫീസ് വളഞ്ഞ് സമരം ചെയ്യും. ടിഡിഎഫും ബിഎംഎസും പണിമുടക്കിലേക്ക് പോകുന്നെന്ന് അറിയച്ചിട്ടുണ്ട്. ഈ മാസം 27 ന് യൂണിയനുകളുടെ യോഗവും വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ശാശ്വത പരിഹാരത്തിന് ശ്രമിക്കാമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.