തിരുവനന്തപുരം : തിരുവനന്തപുരത്ത് തെരുവ് നായയുടെ കണ്ണ് അടിച്ചു പൊട്ടിച്ച കെ.എസ്.ഇ.ബി ഡ്രൈവർക്കെതിരെ പോലീസ് കേസ്. പട്ടം കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരൻ മധുവിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളജ് പോലീസാണ് കേസെടുത്തത് ചൊവ്വാഴ്ച രാത്രി വൈദ്യുതി ഭവനിലാണ് സംഭവം നടന്നത്.