• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഗ്നിപഥ് ദേശസുരക്ഷയെ ബാധിക്കുമോ? പരിശോധിക്കണം ; പ്രതിഷേധങ്ങളിലും അന്വേഷണം വേണം ; സുപ്രീം കോടതിയിൽ ഹര്‍ജി

by Web Desk 06 - News Kerala 24
June 18, 2022 : 1:28 pm
in India, News
Reading Time: 1 min read
0
A A
0
മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി : രാജ്യവ്യാപകമായി അഗ്നിപഥ് സ്കീമിനെതിരെയുണ്ടാകുന്ന പ്രതിഷേധങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പ്രതിഷേധങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ചതടക്കം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. റിട്ട. സുപ്രീം കോടതി ജഡ്ജി പദ്ധതിയെ കുറിച്ചും, പദ്ധതി ദേശസുരക്ഷയെയും പ്രതിരോധ സേനയെയും എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചും പരിശോധിക്കണമെന്നും ഹർജിയിൽ അവശ്യമുണ്ട്. ഹരിയാന, പഞ്ചാബ് , യുപി ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാര്‍ ട്രെയിനുകൾക്ക് വ്യാപകമായി തീയിട്ട് നശിപ്പിച്ചു. പലയിടത്തും ട്രയിനുകൾ സര്‍വ്വീസ് നടത്തുന്നില്ല.

അതേ സമയം,  അഗ്നിപഥിനെതിരെ ഉത്തരേന്ത്യയിൽ ആരംഭിച്ച പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും വ്യാപിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ തമിഴ്നാട്ടിലെ ചെന്നൈയിൽ യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. രാവിലെ മറീന ബീച്ചിന് സമീപമുള്ള യുദ്ധസമാരകത്തിന് മുമ്പിലായിരുന്നു നൂറിലധികം യുവാക്കൾ പ്രതിഷേധവുമായി എത്തിയത്. സൈനികജോലികൾക്കായി പരിശീലനം നടത്തുന്നവരാണ് പ്രതിഷേധിച്ചത്. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്കായി കാത്തിരിക്കുന്നവരായിരുന്നു പ്രതിഷേധക്കാരിൽ ഏറെയും. ബാനറുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. പൊലീസുമായി നടന്നചർച്ചയെ തുടർന്ന് പ്രതിഷേധക്കാർ പിന്നീട് പിരിഞ്ഞുപോയി. കാഞ്ചീപുരം, കോയമ്പത്തൂർ, തിരുവണ്ണാമലൈഎന്നിവിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. മറ്റ് സംസ്ഥാനങ്ങളിലെ സംഘർഷവും അക്രമസംഭവങ്ങളുംകണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് ഉത്തരേന്ത്യക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കൾ പ്രതിഷേധിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടക്കുന്നത് കൂറ്റൻ റാലിയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് റാലി നടത്തുന്നത്. ‘അഗ്നിപഥ്’ സ്കീം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും, ആർമി കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. രാവിലെ 9.30-യോടെയാണ് തമ്പാനൂരിൽ അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികൾ തടിച്ചുകൂടിയത്. പോകെപ്പോകെ പ്രതിഷേധമാർച്ചിലേക്ക് നിരവധിപ്പേരെത്തി. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് സാഹചര്യം മൂലം ആർമി റിക്രൂട്ട്മെന്‍റുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. സൈനിക റിക്രൂട്ട്മെന്‍റ് റാലികൾ പലതും നടന്നിരുന്നെങ്കിലും, അതിൽ നിന്ന് നിയമനം നടന്നിരുന്നില്ല. ഈ റാലികളിലും മറ്റും പങ്കെടുത്തും അല്ലാതെയും ഫിസിക്കലും മെഡിക്കലുമായ എല്ലാ പരീക്ഷകളും പാസ്സായ ഉദ്യോഗാർത്ഥികളാണ് നിലവിൽ പ്രതിഷേധിക്കുന്നവരിൽ പലരും.

അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും അക്രമങ്ങളെ തുടർന്ന് വിഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബികെയു നേതാവ് ഗുർണാം സിംഗ് ചതുണിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടങ്ങി. പൽവാളിലും, ഗുഡ്ഗാവിലും, ഫരീദാബാദിലുമാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. പൽവാളിലും പരിസര പ്രദേശങ്ങളിലും  കഴിഞ്ഞ ദിവസം വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അക്രമം നടന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിഷേധിക്കുന്ന യുവാക്കൾക്ക് മുന്നിലും മോദി മുട്ടുമടക്കും, കര്‍ഷക സമരത്തിലേത് പോലെ : രാഹുൽ

Next Post

സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി, ആശുപത്രിയിൽ തുടരും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാർ ; സോണിയാ ഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന

സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി, ആശുപത്രിയിൽ തുടരും

അഗ്നിപഥ് സമരക്കാരെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്ന് ആരോപണം ; ഒരാള്‍ അറസ്റ്റില്‍

അഗ്നിപഥ് സമരക്കാരെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്ന് ആരോപണം ; ഒരാള്‍ അറസ്റ്റില്‍

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

തലസ്ഥാനത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

വിമാന യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ കടുത്ത ശിക്ഷ ; മുന്നറിയിപ്പുമായി സൗദി പ്രോസിക്യൂഷന്‍

വിമാന യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ കടുത്ത ശിക്ഷ ; മുന്നറിയിപ്പുമായി സൗദി പ്രോസിക്യൂഷന്‍

ദില്ലി ആരോഗ്യമന്ത്രി ജയിലിലേക്ക് ; കള്ളപ്പണ കേസിൽ 14 ദിവസത്തേക്ക് റിമാന്റിൽ വിട്ട് കോടതി

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ദില്ലി ആരോഗ്യമന്ത്രിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021