കോഴിക്കോട്: പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. ഉമ്മിണികുന്ന് കക്കാട്ടുമ്മൽ ജലീലിന്റെ മകൻ റിയാൻ അലിയാണ് (11) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ മഠത്തുംപൊയിൽകടവിനു സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പമാണ് റിയാൻ പുഴയിൽ ഇറങ്ങിയത്. ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. റിയാന്റെ സുഹൃത്ത് രക്ഷപ്പെട്ടു.