തിരുവനന്തപുരം : സ്വര്‍ണകടത്ത് കേസില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തൃപ്തിയുണ്ടോ ഇല്ലയോ എന്ന് പറഞ്ഞ് വാർത്തയാക്കാനില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു. മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണ്. മുഖ്യമന്ത്രിയുടെ ഒഴിഞ്ഞുമാറൽ പ്രധാനമാണ്. ഈ കാര്യം എന്താണ് മുഖ്യമന്ത്രി വിശദീകരിക്കാത്തത്’?
‘ഒരു മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്തിൽ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യമാണ്. കേവലം ഒരു ആരോപണമല്ല. കോടതിയിൽ കൊടുത്ത മൊഴിയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം നേരത്തെ ജയിലിൽ കിടന്നു. മുഖ്യമന്ത്രി സ്വർണക്കള്ളടത്തിൽ പങ്കാളിയായി എന്ന് ബിജെപിക്ക് സംശയിക്കാൻ ഒരുപാട് തെളിവുകളുണ്ട്.പല അവിഹിത ബന്ധവും മുഖ്യമന്ത്രി ഈ കേസുമായി പുലർത്തി.
ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ച് കൊണ്ട് അക്കൗണ്ടൻറിന് പോലും സ്വർണം കടത്താൻ കഴിയുന്നു.മോദി ഇന്ത്യ ഭരിക്കുന്ന കാലം ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല’ . വി.മുരളീധരന്‍ വ്യക്തമാക്കി.