• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

ഇനി വൈകില്ല ; അവതരണ തീയതി വെളിപ്പെടുത്തി യെസ്ഡി റോഡ്കിംഗ്

by Web Desk 06 - News Kerala 24
December 26, 2021 : 11:41 am
in Automotive, News
Reading Time: 1 min read
0
A A
0
ഇനി വൈകില്ല ; അവതരണ തീയതി വെളിപ്പെടുത്തി യെസ്ഡി റോഡ്കിംഗ്

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്സ് ഐക്കണിക് യെസ്ഡി ബ്രാന്‍ഡിനെ പുനരുജ്ജീവിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. യെസ്ഡി റോഡ്കിംഗ് എന്ന് വിളിക്കപ്പെടുന്ന ഒരു യെസ്ഡി ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തുന്ന ടീസര്‍ കമ്പനി കഴിഞ്ഞദിവസം ഔദ്യോഗികമായി പുറത്തിറക്കകയും ഈ മാസം ആദ്യം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴി യെസ്ഡി അതിന്റെ പ്രവര്‍ത്തനങ്ങളുടെ ‘പുനരുത്ഥാനം’ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കമ്പനി അതിന്റെ ആദ്യ ഉല്‍പ്പന്നം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്, അത് മിക്കവാറും റോഡ്കിംഗ് ADV ആയിരിക്കും. ഈ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക അവതരണം 2022 ജനുവരി 13-ന് നടക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനപ്രിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ പ്രതിരൂപമായിട്ടായിരിക്കും പുത്തന്‍ യെസ്ഡി പുറത്തുവരുന്നതെന്ന് സൂചിപ്പിക്കുന്ന വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ സ്‌പൈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കണ്ടു.

കിംവദന്തികള്‍ വിശ്വസിക്കാമെങ്കില്‍, ഇന്ത്യയില്‍ സാഹസിക ബൈക്കിംഗിന്റെ വര്‍ദ്ധിച്ചുവരുന്ന സംസ്‌കാരത്തെ അഭിസംബോധന ചെയ്യുന്നതിനായി ദീര്‍ഘദൂര യാത്രാ സസ്‌പെന്‍ഷന്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഉയര്‍ന്ന ഇരിപ്പിടങ്ങള്‍, കരുത്തുറ്റ ബില്‍ഡ് എന്നിവ പുത്തന്‍ യെസ്ഡ് റോഡ്കിംഗിന് ലഭിക്കും. അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് ഡിസൈന്‍ പ്രചോദനം അതിന്റെ ഏറ്റവും വലിയ എതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ നിന്നാണ്. മോട്ടോര്‍സൈക്കിളിന് പരമ്പരാഗത റൗണ്ട് ഹെഡ്ലാമ്പ്, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍, ബള്‍ബസ് ഇന്ധന ടാങ്ക്, വൃത്താകൃതിയിലുള്ള റിയര്‍ വ്യൂ മിററുകള്‍, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം എന്നിവ ലഭിക്കുന്നു. രണ്ട് ചക്രങ്ങളിലും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളാണ് സ്പോട്ട് മോഡലിന്റെ സവിശേഷത. ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും ലഭിക്കും. പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍, വയര്‍-സ്‌പോക്ക്ഡ് വീല്‍ എന്നിവയും മറ്റ് കൂട്ടിച്ചേര്‍ക്കലുകളില്‍ ഉള്‍പ്പെടുന്നു.

30.64 ബിഎച്ച്പിയും 32.74 എന്‍എം ടോര്‍ക്കും നല്‍കുന്ന 334 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനായരിക്കും റോഡ്കിംഗ് എഡിവിയുടെ ഹൃദയഭാഗത്ത്. ജാവ പെരാക്ക് ബോബറിലും ഇതേ എഞ്ചിന്‍ കാണാം. എന്നിരുന്നാലും, ബൈക്കിന്റെ സാഹസിക യോഗ്യതയുമായി പൊരുത്തപ്പെടുന്ന തരത്തില്‍ എഞ്ചിനും ട്രാന്‍സ്മിഷനും ട്യൂണ്‍ ചെയ്യാനും സാധ്യതയുണ്ട്. മോട്ടോര്‍സൈക്കിള്‍ രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാകാനും സാധ്യതയുണ്ട്. യെസ്ഡി റോഡ്കിംഗ് ഒരു നിയോ-റെട്രോ സ്‌ക്രാംബ്ലര്‍ ആയിരിക്കുമെന്ന് സ്‌പൈ ഷോട്ടുകള്‍ വെളിപ്പെടുത്തുന്നു. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, വൃത്താകൃതിയിലുള്ള റിയര്‍വ്യൂ മിററുകള്‍, സിംഗിള്‍ പീസ് സീറ്റ്, നിവര്‍ന്നുനില്‍ക്കുന്ന ടെയില്‍-സെക്ഷന്‍, ഫോര്‍ക്ക് ഗെയ്റ്ററുകള്‍ തുടങ്ങിയ റെട്രോ-സ്‌റ്റൈലിംഗ് ഘടകങ്ങളുമായാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്.

ചെറിയ എല്‍ഇഡി ഹെഡ്ലാമ്പും ടയര്‍ ഹഗ്ഗറും ഉള്‍ക്കൊള്ളുന്ന മെലിഞ്ഞ ഫെന്‍ഡറാണ് വാഹനത്തിലുള്ളത്. ചെറിയ ടെയില്‍ പൈപ്പുകളും കാനിസ്റ്ററും ഉള്ള ഇരട്ട എക്സ്ഹോസ്റ്റ് സജ്ജീകരണം ഉണ്ടാകും. വീതിയേറിയ ഹാന്‍ഡില്‍ബാര്‍, സെന്റര്‍ സെറ്റ് ഫുട്പെഗുകള്‍, സുഖപ്രദമായ സീറ്റ് എന്നിവയ്ക്കൊപ്പം സുഖപ്രദമായ റൈഡിംഗ് പോസ്ചര്‍ മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. മോട്ടോര്‍സൈക്കിള്‍ സസ്പെന്‍ഷന്‍ സജ്ജീകരണം, എഞ്ചിന്‍, മറ്റ് സൈക്കിള്‍ ഭാഗങ്ങള്‍ എന്നിവ ജാവയുമായി പങ്കിടാന്‍ സാധ്യതയുണ്ട്. ബൈക്കിന്റെ ലോഞ്ചിനെ സംബന്ധിച്ചിടത്തോളം, ജനുവരിയില്‍ ഔദ്യോഗിക അരങ്ങേറ്റം നടത്തി ഏതാനും ആഴ്ചകള്‍ക്ക് ശേഷം റോഡ്കിംഗ് എഡിവി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്താന്‍ സാധ്യതയുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഔദ്യോഗിക വില പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

2018 ല്‍ ആണ് ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകളെ ക്ലാസിക്ക് ലെജന്‍ഡ്‌സ് ഇന്ത്യയില്‍ തിരികെ എത്തിച്ചത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള ഈ മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകള്‍ ആദ്യവും ശേഷി കൂടിയ കസ്റ്റം ബോബര്‍ മോഡല്‍ ആയ പെരാക്ക് പിന്നാലെയുമാണ് വിപണിയില്‍ എത്തിയത്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‌സ് ആണ് തിരികെയെത്തിച്ചത്. ജാവ മോട്ടോര്‍സൈക്കിള്‍സിന് ഇപ്പോള്‍ ജാവ, ജാവ 42, 2021 ജാവ 42, പെരാക്ക് എന്നിങ്ങനെ നാല് ബൈക്ക് മോഡലുകളാണുള്ളത്.

 

Tags: Yezdi Rodking
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇ-മെയിൽ വഴി കമ്പ്യൂട്ടറിൽ കടന്നുകയറും , പണം തട്ടും ; വൈറസ് മുന്നറിയിപ്പ്

Next Post

ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്സ് ; ഇന്ന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്സ് ; ഇന്ന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ

ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്സ് ; ഇന്ന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ

‘ കിഴക്കമ്പലം ആക്രമണത്തിന്റെ പേരിൽ കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളെയാകെ വേട്ടയാടരുത് ‘ : സ്പീക്കർ

' കിഴക്കമ്പലം ആക്രമണത്തിന്റെ പേരിൽ കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളെയാകെ വേട്ടയാടരുത് ' : സ്പീക്കർ

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു  ;  കേസുകൾ 422

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു ; കേസുകൾ 422

പഴേ ഗുണ്ടകളെ കളിയാക്കരുതേ ; ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

പഴേ ഗുണ്ടകളെ കളിയാക്കരുതേ ; ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021