• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഷ്ട്രപതി തെരഞ്ഞെടുപ്പ് : സാം പിത്രോഡയെ നോമിനേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

by Web Desk 04 - News Kerala 24
June 19, 2022 : 9:48 pm
in India, News
Reading Time: 1 min read
0
A A
0
രാഷ്ട്രപതി തെരഞ്ഞെടുപ്പ് :  സാം പിത്രോഡയെ നോമിനേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

ന്യൂഡൽഹി: രാഷ്ടപതി പദത്തിലേക്ക് സാം പിത്രോഡയെ നോമിനേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്. നോമിനേറ്റ് ചെയ്യാൻ യോഗ്യതയുള്ള വ്യക്തിത്വമാണ് സാം പിത്രോഡയെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിക്ക് സമർപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.
അന്താരാഷ്‌ട്ര തലത്തിൽ ആദരിക്കപ്പെടുന്ന ശാസ്ത്രജ്ഞനും, നയരൂപീകരണ വിദഗ്ധൻ എന്നീ നില ശ്രദ്ധിക്കപ്പെടുകയും, വിവര വിനിമയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് 50 വർഷത്തിലേറെയായി ഒട്ടേറെ സംഭാവനകൾ അർപ്പിച്ച വ്യക്തിത്വവുമാണ് അദ്ദേഹം.

1980-കളിൽ ആരംഭിച്ച ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷനും സാങ്കേതിക വിപ്ലവത്തിനും അടിത്തറ പാകിയതിന്റെ ബഹുമതി പിത്രോഡക്കാണ്. രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവ് എന്ന നിലയിൽ ടെലികമ്മ്യൂണിക്കേഷൻ, ജലം, സാക്ഷരത, പ്രതിരോധ കുത്തിവെപ്പ്, പാലുൽപന്നം, എണ്ണക്കുരു ഉത്പാദനം എന്നിവയുമായി ബന്ധപ്പെട്ട ആറോളം സാങ്കേതിക ദൗത്യങ്ങൾക്ക് പിത്രോഡ നേതൃത്വം നൽകിയ കാര്യം പ്രമേയം ചൂണ്ടിക്കാട്ടി. മൻമോഹൻ സിങ്ങിന്റെ പൊതുഅടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണത്തിന്റെയും ഉപദേശകനായി സേവനമനുഷ്ഠിച്ചതും പ്രമേയത്തിൽ പറയുന്നു.

സാം പിത്രോഡയെ ഇന്ത്യൻ പ്രസിഡന്‍റ് പദത്തിലേക്ക് രാഷ്ട്രീയം നോക്കാതെ പരിഗണിക്കണമെന്ന് പ്രമേയം ചർച്ചയ്‌ക്കെടുത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച ഐ.ഒ.സി യു.എസ് മേഖല പ്രസിഡന്‍റ് മൊഹീന്ദർ സിങ് പറഞ്ഞു. ഇന്ത്യയുടെ വികസന പരിപാടികളുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ അദ്ദേഹത്തെ ആദരണീയനായ മുഖമാക്കി മാറ്റുന്നുവെന്ന് സ്വാഗത ഭാഷണത്തിൽ ഐ.ഒ.സി തുർക്കി മേഖല പ്രസിഡന്‍റ് യൂസുഫ് ഖാൻ അഭിപ്രായപ്പെട്ടു.

ഗാന്ധിയൻ മൂല്യങ്ങളുടെ പ്രചാരകൻ എന്നുള്ളതാണ് പിത്രോഡയുടെ പ്രചോദനാത്മകമായ കാര്യമെന്നത് ഐക്യപ്രമേയ ചർച്ചയിൽ സംസാരിച്ച ഐ.ഒ.സി സ്പെയിൻ പ്രസിഡന്‍റ് ബാസവ രാജ് സിദ്ധപ്പ വ്യക്തമാക്കി. രാജ്യത്തിന് നൽകിയ സേവനങ്ങൾക്ക് അദ്ദേഹം ഒരു രൂപ പോലും ശമ്പളമായി വാങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമായിരുന്നുവെന്ന് ബഹ്‌റൈൻ ഐ.ഒ.സി പ്രസിഡന്‍റ് മുഹമ്മദ് മൻസൂർ പറഞ്ഞു.

ഐ.ഒ.സി മീഡിയ കോഡിനേറ്റർ വിശാഖ് ചെറിയാൻ നന്ദി പറഞ്ഞു. ഐ.ഒ.സി യു.കെ പ്രസിഡന്‍റ് കമൽ പ്രീത് സിങ്, ഐ.ഒ.സി ആസ്‌ട്രേലിയ പ്രസിഡന്‍റ് മനോജ് ഷിയോരൻ, ഐ.ഒ.സി യൂറോപ്പിന്റെ ചുമതലയുള്ള പ്രമോദ് കുമാർ, ഐ.ഒ.സി അയർലൻഡ് പ്രസിഡന്‍റ് ലിങ്ക്വിൻ സ്റ്റാർ, ഐ.ഒ.സി സൗത്ത് കൊറിയൻ പ്രസിഡന്‍റ് കിസ്‌ലേ കുമാർ, ഐ.ഒ.സി ഓസ്ട്രിയ പ്രസിഡന്‍റ് ഔസഫ് ഖാൻ, ഐ.ഒ.സി സൗദി അറേബ്യയുടെ ചുമതലയുള്ള പ്രൊഫ. മുക്താർ ഖാൻ എന്നിവരും പ്രമേയത്തിൽ ഒപ്പ് വെച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തുണിക്കട ഗോഡൗണിൽ യുവാവിന്‍റെ മൃതദേഹം : മരണത്തിന് മുമ്പ് മര്‍ദ്ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Next Post

മുഖ്യമന്ത്രിക്കെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ് പതിച്ച് പ്രതിഷേധം : യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖ്യമന്ത്രിക്കെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ് പതിച്ച് പ്രതിഷേധം : യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ് പതിച്ച് പ്രതിഷേധം : യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്

മുഖകാന്തി കൂട്ടാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖകാന്തി കൂട്ടാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പനക്കാര്‍ക്ക് നല്‍കും ; കൊട്ടാരക്കരയില്‍ ഒരാള്‍ പിടിയില്‍

ഹോട്ടലിലേക്ക് പോകവേ ഉടമയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു , സ്വര്‍ണ്ണവും പണവും കവര്‍ന്നു ; 4 പേര്‍ പിടിയില്‍

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി നഗരസഭാ ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി നഗരസഭാ ജീവനക്കാരന്‍ പിടിയില്‍

അഗ്നിപഥ് ; വ്യാജപ്രചരണം നടത്തിയ 35 വാട്സ്ആപ് ഗ്രൂപ്പുകൾക്ക് നിരോധനം

അഗ്നിപഥ് ; വ്യാജപ്രചരണം നടത്തിയ 35 വാട്സ്ആപ് ഗ്രൂപ്പുകൾക്ക് നിരോധനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021