ഐഎസ്എല്ലില്‍ വിജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന എട്ടാം മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ് സിയാണ് എതിരാളികള്‍. ആദ്യ ഏഴ് കളിയില്‍ ബ്ലാസ്റ്റേഴ്സ് പത്തിലേറെ ഗോള്‍ നേടുന്നതും പുതുചരിത്രം. ഏഴ് കളിയില്‍ പന്ത്രണ്ട് പോയിന്റ് വീതമാണെങ്കിലും ഗോള്‍ശരാശരിയില്‍ ജംഷെഡ്പൂര്‍ മൂന്നും ബ്ലാസ്റ്റേഴ്സ് നാലും സ്ഥാനങ്ങളില്ലാണ്. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂരും എട്ട് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ജംഷെഡ്പൂര്‍ രണ്ടിലും ബ്ലാസ്റ്റേഴ്സ് ഒന്നിലും ജയിച്ചു. അഞ്ച് കളി സമനിലയില്‍ അവസാനിച്ചു. ബ്ലാസ്റ്റേഴ്സ് പതിനൊന്നും ജംഷെഡ്പൂര്‍ പന്ത്രണ്ടും ഗോള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ആദ്യ കളിയില്‍ ബ്ലാസ്റ്റേഴേസ് രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചപ്പോള്‍, റണ്ടാം മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. മുംബൈ സിറ്റിയെയും ചെന്നൈയിന് എഫ് സിയെയും തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ മുന്നേറുന്നത്.