റിയാദ് : സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 114 പേര് ഗുരുതരവാസ്ഥയില്‍ തുടരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഇവര്‍. ഇന്നലെ പുതുതായി 930 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി ഇന്നലെ മരിച്ചു. നിലവിലെ രോഗികളില്‍ 992 പേര് സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,84,837 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,65,890 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,188 ആയി. രോഗബാധിതരില്‍ 9,759 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 27,163 ആര്.ടി-പി.സി.ആര് പരിശോധനകള്‍ നടത്തി. റിയാദ് 379, ജിദ്ദ 132, ദമ്മാം 115, ഹുഫൂഫ് 43, മക്ക 33, അബഹ 26, മദീന 25, ദഹ്റാന്‍ 21, അല്‍ഖര്‍ജ് 15 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,669,105 ഡോസ് വാക്സിന് കുത്തിവെച്ചു. ഇതില്‍ 26,707,986 ആദ്യ ഡോസും 25,075,691 രണ്ടാം ഡോസും 14,885,428 ബൂസ്റ്റര്‍ ഡോസുമാണ്.