കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ വീണ്ടും വ്യാജവാറ്റ് സജീവമാകുന്നു. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച വാഷ് എക്സൈസ് പിടികൂടി നശിപ്പിച്ചു. താമരശ്ശേരി എക്സൈസ് റെയ്ഞ്ച് പാർട്ടി താമരശ്ശേരി താലൂക്കിലെ കട്ടിപ്പാറ ചമൽ പൂവൻമല റോഡ് അവസാനിക്കുന്ന നീർച്ചാലിലുള്ള പാറക്കൂട്ടങ്ങൾക്കു സമീപത്താണ് 300 ലിറ്റർ എക്സൈസ് സംഘം കണ്ടെത്തിയത്.
താമരശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.കെ. വസന്തനും പാർട്ടിയും ചേർന്നാണ് വാഷ് കണ്ടെത്തിയത്. വലിയ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിച്ച വാഷ് ഒഴുക്കി നശിപ്പിച്ചു. സംഭവത്തിലെ പ്രതിയാരാണെന്ന് വ്യക്തമല്ല. കേസ് റിക്കാർഡുകളും സാമ്പിള്‍ബോട്ടിലും, തൊണ്ടിമുതലും താമരശ്ശേരി എക്സൈസ് റെയ്ഞ്ചില്‍ ഹാജരാക്കിയിട്ടുണ്ട്. എക്സൈസ് പാർട്ടിയിൽ സിഇഒ പ്രസാദ് .കെ, നൗഷീർ; റബിൻ ആർ.ജി, ഡബ്ള്യു.സിഇഒ ഷിംല, ഡ്രൈവർ കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.