ഗുവാഹത്തി : ഗുവാഹത്തിയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് ശേഷം ശേഷം പക്ഷി ഇടിച്ചെന്ന് സംശയത്തെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു.
IndiGo Airbus A320neo (VT-ITB) 6E 6394 എന്ന വിമാനമാണ് ഗുവാഹത്തിയിൽ നിന്ന് പറന്നുയർന്നതിന് ശേഷം പക്ഷി ഇടിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിലേക്ക് മടങ്ങിയത്. വിമാനത്തിൽ ആവശ്യമായ പരിശോധനകൾ നടത്തുകയാണെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. പറന്നുയർന്ന ശേഷം അപകടസാധ്യതയുണ്ടായ തുടർച്ചയായ മൂന്നാമത്തെ സംഭവമാണിത്.
കഴിഞ്ഞ ദിവസം 6,000 അടി ഉയരത്തിൽ എത്തിയിട്ടും ക്യാബിൻ പ്രഷർ ഡിഫറൻഷ്യൽ വീണ്ടെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് ജബൽപൂരിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കി. നേരത്തെ, 185 യാത്രക്കാരുമായി സ്പൈസ് ജെറ്റ് ബോയിംഗ് 737 എൻജിനുകളിൽ ഒന്നിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഞായറാഴ്ച ഉച്ചക്ക് പട്നയിൽ ഇറക്കിയിരുന്നു. പിന്നാലെയാണ് ഇൻഡിഗോ വിമാനവും തിരിച്ചിറക്കിയത്.