• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇത്രയും റിസ്ക് എടുത്ത് വൃക്ക എത്തിച്ചിട്ടും രോഗിയെ രക്ഷിക്കാൻ കഴിയാത്തതിൽ വേദന: അനസ്

by Web Desk 04 - News Kerala 24
June 20, 2022 : 3:48 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇത്രയും റിസ്ക് എടുത്ത് വൃക്ക എത്തിച്ചിട്ടും രോഗിയെ രക്ഷിക്കാൻ കഴിയാത്തതിൽ വേദന: അനസ്

തിരുവനന്തപുരം: പൊലീസിന്റെ സഹായത്തോടെ മൂന്നു മണിക്കൂറിൽ താഴെ സമയമെടുത്ത് എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് വൃക്ക എത്തിച്ചിട്ടും രോഗിയെ രക്ഷിക്കാനാകാത്തത് മെഡിക്കൽ സംഘത്തിലുണ്ടായിരുന്നവർക്ക് വേദനയായി. ഇന്നലെ പുലർച്ചെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള രണ്ടു ഡോക്ടർമാരും ഒരു ജീവനക്കാരനും ആംബുലൻസിൽ എറണാകുളത്തേക്കു പോയത്.

മസ്തിഷ്ക മരണം സംഭവിച്ച രോഗിയിൽനിന്ന് എടുത്ത വൃക്കയുമായി ഉച്ചയ്ക്ക് 2.40ന് എറണാകുളം രാജഗിരി മെഡിക്കൽ കോളജിൽനിന്നും ആംബുലൻസ് പുറപ്പെട്ടു. അപ്പോൾ‌ മുതൽ മുന്നിൽ അകമ്പടിയായി പൊലീസ് വാഹനം ഉണ്ടായിരുന്നു. ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് വാഹനം സൈറൻ മുഴക്കി മുന്നിൽ പാഞ്ഞു. ജംക്‌ഷനുകളിൽ പൊലീസ് ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിനെ കടത്തി വിട്ടു. ഒരിടത്തുപോലും ആംബുലൻസിന്റെ വേഗം 60 കിലോമീറ്ററിൽ താഴെ പോകേണ്ടി വന്നിട്ടില്ലെന്ന് ആംബുലൻസ് ഡ്രൈവറായ അനസ് പറയുന്നു.

പൊലീസ് അകമ്പടിയോടെയാണ് വൈകിട്ട് 5.32ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഗേറ്റിനു വലതുവശത്തായുള്ള സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലേക്ക് ആംബുലൻസ് എത്തിയത്. ഡോക്ടർമാരും ആംബുലൻസ് ജീവനക്കാരും ചേർന്നു പെട്ടി വാഹനത്തിനു പുറത്തേക്ക് എടുക്കുമ്പോൾ ജീവനക്കാർ ആരും സഹായിക്കാനെത്തിയില്ല. മുന്‍കൂട്ടി അറിയിച്ചിട്ടും ഇങ്ങനെ സംഭവിച്ചത് സംഘത്തിലുള്ളവരെ ഞെട്ടിച്ചു. റിസപ്ഷനിലേക്കു പെട്ടി കൊണ്ടുപോയെങ്കിലും അവിടെയും സ്വീകരിക്കേണ്ട ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ആംബുലൻസ് ജീവനക്കാർ പെട്ടിയുമായി ലിഫ്റ്റിൽ മുകളിലെ നിലയിലേക്കുപോയി. അവിടെ ഓപ്പറേഷൻ തിയറ്ററിന്റെ മുൻഭാഗത്തെ ആദ്യവാതിൽ അടച്ചിട്ട നിലയിലായിരുന്നു.

അഞ്ചു മിനിട്ടോളം അവിടെ നിൽക്കേണ്ടി വന്നതായി ആംബുലൻസ് ജീവനക്കാർ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിനു മുന്നിലായി മാലിന്യം ഇട്ടിരുന്ന സ്ഥലത്താണ് പെട്ടിയുമായി നിൽക്കേണ്ടി വന്നത്. പിന്നീട് ജീവനക്കാർ എത്തി പെട്ടി ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയി. എന്നാൽ, ഓപ്പറേഷൻ ആരംഭിച്ചത് 9 മണിക്ക്. ഇന്നു രാവിലെ രോഗി മരിച്ചു. ആംബുലൻസ് ഡ്രൈവർമാർ അധികൃതരുടെ അവഗണനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിഡിയോയും പുറത്തു വന്നു. മാധ്യമങ്ങളിൽ വാർത്ത ആയതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഡയാലിസിസ് നടക്കുന്നതിനാലാണ് ഓപ്പറേഷൻ വൈകിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. അണ്ടൂർക്കോണം സ്വദേശിയായ അനസ് വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്യുന്നു. നിരവധി രോഗികളെ ഇങ്ങനെ എത്തിച്ചിട്ടുണ്ടെങ്കിലും അശ്രദ്ധകാരണം മരിക്കുന്നത് ആദ്യമായാണെന്ന് അനസ് പറയുന്നു. ‘ഇത്രയും റിസ്ക് എടുത്ത് രോഗിയെ എത്തിച്ചിട്ടും രക്ഷിക്കാൻ കഴിയാത്തതിൽ സങ്കടമുണ്ട്’–അനസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

മെഡിക്കൽ കോളജ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ആരോഗ്യ മന്ത്രി ഓഫിസിലേക്കു വിളിച്ചു വരുത്തി വിശദീകരണം തേടി. രോഗി മരിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയില്‍ ബുധനാഴ്ച വരെ കൊടും ചൂട്; 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താമെന്ന് മുന്നറിയിപ്പ്

Next Post

‘കരൺ ജോഹറിനെ നോട്ടമിട്ട് ലോറൻസ് സംഘം; 5 കോടി തട്ടിയെടുക്കാൻ പദ്ധതി’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കരൺ ജോഹറിനെ നോട്ടമിട്ട് ലോറൻസ് സംഘം; 5 കോടി തട്ടിയെടുക്കാൻ പദ്ധതി’

‘കരൺ ജോഹറിനെ നോട്ടമിട്ട് ലോറൻസ് സംഘം; 5 കോടി തട്ടിയെടുക്കാൻ പദ്ധതി’

ജനസമക്ഷം സിൽവർലൈൻ : സംശയങ്ങള്‍ കമന്‍റായി ചോദിക്കാം, കെ റെയിൽ മറുപടി നൽകും

ജനസമക്ഷം സിൽവർലൈൻ : സംശയങ്ങള്‍ കമന്‍റായി ചോദിക്കാം, കെ റെയിൽ മറുപടി നൽകും

ശസ്ത്രക്രിയ വൈകിയെന്ന പരാതി : ഡോക്ടർമാരിൽ നിന്ന് മന്ത്രി നേരിട്ട് വിശദീകരണം തേടി

ശസ്ത്രക്രിയ വൈകിയെന്ന പരാതി : ഡോക്ടർമാരിൽ നിന്ന് മന്ത്രി നേരിട്ട് വിശദീകരണം തേടി

സംഘര്‍ഷം ഒഴിവാക്കും, സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും : സതീശൻ

സംഘര്‍ഷം ഒഴിവാക്കും, സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും : സതീശൻ

അഗ്നിപഥ് റജിസ്ട്രേഷൻ അടുത്ത മാസം മുതൽ; കരസേന വിജ്ഞാപനം പുറത്ത്

അഗ്നിപഥ് റജിസ്ട്രേഷൻ അടുത്ത മാസം മുതൽ; കരസേന വിജ്ഞാപനം പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021