• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമിത് ഷായുടെ മകനെ 10 മിനിറ്റ് ചോദ്യം ചെയ്യൂ ; ജയിലിൽ അടയ്ക്കാനുള്ള വകുപ്പ് ഇഡിക്ക് ലഭിക്കുമെന്ന് പത്മജ

by Web Desk 06 - News Kerala 24
June 21, 2022 : 12:09 pm
in Kerala, News
Reading Time: 1 min read
0
A A
0
അമിത് ഷായുടെ മകനെ 10 മിനിറ്റ് ചോദ്യം ചെയ്യൂ ; ജയിലിൽ അടയ്ക്കാനുള്ള വകുപ്പ് ഇഡിക്ക് ലഭിക്കുമെന്ന് പത്മജ

തൃശൂർ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനെ 10 മിനിറ്റ് ചോദ്യം ചെയ്താൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പ് ഇഡിക്ക് ലഭിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് പത്മജ വേണു​ഗോപാൽ. ഇന്ത്യൻ രാഷ്ട്രീയത്തിലെ മിസ്റ്റർ ക്ലീൻ ആയ രാഹുൽ ഗാന്ധിയെ നാല് ദിവസം ആയി ചോദ്യം ചെയ്തിട്ടും ഇഡിക്ക് ഒരു കൃത്രിമവും കാണാൻ കഴിയുന്നില്ല. അഞ്ചാം ദിവസം വീണ്ടും ഇന്ന് ചോദ്യം ചെയ്യുകയാണ്. രാഹുൽ ഗാന്ധിയെ ഇഡിക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.

നാഷണൽ ഹെറാൾഡ് സാമ്പത്തികമായി തകർച്ചയെ നേരിട്ടപ്പോൾ അതിന്റ തുടർ നടത്തിപ്പ് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച പുതിയ കമ്പനി ഏറ്റെടുത്തു. കോൺഗ്രസുകാർക്ക്  ആർക്കും ഇതിൽ പരാതിയില്ല. പരാതിക്കാരൻ ബിജെപിക്കാരൻ ആയ സുബ്രഹ്മണ്യൻ സ്വാമിയാണെന്നും പത്മജ ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച പുതിയ കമ്പനി ‘നോട്ട് ഫോർ പ്രോഫിറ്റ്’ വിഭാഗം ആയ കമ്പനി ആണ്.

അതായത് ഈ കമ്പനി ഉടമകൾക്ക് ഇതിൽ നിന്ന് ലാഭം എടുക്കാൻ കഴിയില്ല. ഇവർക്ക് ഇത് വിൽക്കാനും കഴിയില്ല എന്നതാണ് നിയമം. ചുരുക്കി പറഞ്ഞാൽ സോണിയയും രാഹുലും പാർട്ടിക്ക് വേണ്ടി വലിയ ബാധ്യത ഏറ്റെടുത്തു. സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി ചില സാങ്കേതിക നിയമ പ്രശ്നങ്ങളുടെ പേരിൽ മാത്രം ആണ്. ആ പരാതിയിൽ കഴമ്പില്ല എന്നു കണ്ട്  2016ൽ ഇഡി സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കുറ്റവിമുക്തരാക്കി റിപ്പോർട്ട്‌ നൽകി. ഇപ്പോൾ വീണ്ടും ഈ കേസ് കോൺഗ്രസിനെ തകർക്കാൻ മോദി സർക്കാർ ആയുധമാക്കുന്നു.

കാരണം മോദിയുടെ ദുർഭരണത്തിനെതിരെ ധീരമായി പോരാടുന്ന സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നരേന്ദ്ര മോദിയും ബിജെപിയും ഭയപ്പെടുകയാണ്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെയുള്ള നരേന്ദ്ര മോദിയുടെയും കൂട്ടാളികളുടെയും ഈ പ്രതികാര രാഷ്ട്രീയ വേട്ടയാടലിനെ കോൺഗ്രസ്സ് ഒറ്റക്കെട്ടായി നേരിടുമെന്നും പത്മജ കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ ഭരണപരമായി പരാജയപ്പെട്ട സർക്കാരാണെന്ന് കോൺഗ്രസ് ദേശീയ നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു

കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ തങ്ങളുടെ ഭരണപരമായ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇതിന്റെ ഭാഗമാണ്. കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിക്കുന്ന രാഹുൽ ഗാന്ധിയോട് പക വീട്ടുകയാണെന്നും അഭിഷേക് സിങ്‌വി പറഞ്ഞു. തന്റെ നിയമ ജീവിതത്തിൽ ഇത്രയും ദിവസങ്ങളോളം ഇത്രയും മണിക്കൂറുകൾ ഇഡി ഒരാളെ ചോദ്യം ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് അഭിഷേക് സിങ്‌വി പറഞ്ഞു. എത്ര ചോദ്യങ്ങൾ ഈ കേസിൽ ചോദിക്കാനാകും? ഏഴ് വർഷമായിട്ടും ഈ കേസിൽ എഫ് ഐ ആർ ഇല്ല. പണമിടപാട് നടത്താതെ കള്ളപ്പണം വെളുപ്പിച്ചുവെന്നതാണ് രാഹുൽ ഗാന്ധിക്കെതിരെ ഇഡി ചുമത്തിയിരിക്കുന്ന കുറ്റമെന്നും അഭിഷേക് സിങ്‌വി പരിഹസിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മമ്പാട് ടെക്സ്റ്റൈല്‍സ് ഗോഡൗണിലെ ആത്മഹത്യ ; മുജീബിനെ തട്ടികൊണ്ടുവന്നത് 64,000 രൂപ നൽകാത്തതിനാൽ

Next Post

വയനാട്ടില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട്ടില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

വയനാട്ടില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

അഗ്നിപഥ്: റിക്രൂട്ട്മെന്‍റിന് വിജ്ഞാപനമിറക്കി വ്യോമസേനയും, അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ 5

അഗ്നിപഥ്: റിക്രൂട്ട്മെന്‍റിന് വിജ്ഞാപനമിറക്കി വ്യോമസേനയും, അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ 5

പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ; സൗജന്യ സ്കൂൾ യൂണിഫോമിന് 140 കോടി

പ്ലസ് ടൂ വിജയശതമാനം 83.87 ; കഴിഞ്ഞ വർഷത്തേക്കാൾ കുറവ് ; മുൻവർഷം 87.94 ശതമാനം

ശമ്പള പ്രതിസന്ധി ; മോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി : എം എം ഹസ്സന്‍

ശമ്പള പ്രതിസന്ധി ; മോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി : എം എം ഹസ്സന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണം : കെ.സുധാകരന്‍ എംപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021