• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്ലസ് ടൂ വിജയശതമാനം 83.87 ; കഴിഞ്ഞ വർഷത്തേക്കാൾ കുറവ് ; മുൻവർഷം 87.94 ശതമാനം

by Web Desk 06 - News Kerala 24
June 21, 2022 : 12:43 pm
in Kerala, News
Reading Time: 1 min read
0
A A
0
പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ; സൗജന്യ സ്കൂൾ യൂണിഫോമിന് 140 കോടി

തിരുവനന്തപുരം : ഹയര്‍സെക്കന്‍ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി (plus two result 2022) രണ്ടാം വര്‍ഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി പരീക്ഷയില്‍ ആകെ 2028 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,61,091 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 83.87%. കഴിഞ്ഞ വര്‍ഷം 87.94%ആയിരുന്നു.  2022 മാര്‍ച്ച് 30  മുതല്‍ ഏപ്രില്‍ 26 വരെയാണ്  രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നടത്തിയത്. ഹയര്‍സെക്കന്‍ററിക്ക് കേരളത്തിനകത്തും പുറത്തുമായി 2005 ( കേരളത്തിനുള്ളില്‍-1988 ഗള്‍ഫ്-8, ലക്ഷദ്വീപ്-9 ) പരീക്ഷാ കേന്ദ്രങ്ങളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിക്ക് 389പരീക്ഷാ കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയത്. റഗുലര്‍ കുട്ടികള്‍ക്കു പുറമേ ഓപ്പണ്‍ സ്കൂള്‍, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ററി, സ്പെഷ്യല്‍ സ്കൂള്‍, ആര്‍ട് ഹയര്‍ സെക്കന്‍ററി എന്നീ  പരീക്ഷകളും നടത്തുകയുണ്ടായി.

സ്കൂളുകളില്‍ പൂര്‍ണ്ണതോതില്‍ നേരിട്ടുള്ള അദ്ധ്യയനം നടത്തുവാന്‍ സാധിച്ചിരുന്നില്ല എന്നതു കണക്കിലെടുത്ത് പരീക്ഷക്ക് ഫോക്കസ് ഏരിയയും നോണ്‍ഫോക്കസ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു.  60 ശതമാനം ഫോക്കസ് ഏരിയയില്‍ നിന്ന്  70 ശതമാനം ചോദ്യങ്ങളും 40 ശതമാനം നോണ്‍ഫോക്കസ് ഏരിയയിൽ നിന്ന് 30 ശതമാനം ചോദ്യങ്ങളും ഓരോ ഏരിയയ്ക്കും 50 ശതമാനം വീതം അധികചോദ്യങ്ങളും നല്‍കിയാണ് പരീക്ഷ നടത്തിയത്.

ഹയര്‍സെക്കന്‍ററിക്ക് 82 മൂല്യനിര്‍ണ്ണയ ക്യാമ്പുകളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിക്ക് 8 മൂല്യനിര്‍ണ്ണയ ക്യാമ്പുകളും സജ്ജീകരിച്ചിരുന്നു.  ഹയര്‍സെക്കന്‍ററിയില്‍ 21,832 (ഇരുപത്തി ഒന്നായിരത്തി എണ്ണൂറ്റി മുപ്പത്തിരണ്ട്) അദ്ധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിയില്‍ 3,401 (മൂവായിരത്തി നാനൂറ്റി ഒന്ന്) അദ്ധ്യാപകരും മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തു. 2022ഏപ്രില്‍ 28 മുതല്‍  മെയ് 31 വരെ തീയതികളിലായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി. ഈ വര്‍ഷത്തെ പ്രായോഗിക പരീക്ഷകള്‍ തിയറി പരീക്ഷകള്‍ക്കുശേഷമാണ് നടത്തിയത്.  2022മെയ് 3 മുതല്‍ മെയ് 31 വരെ തീയതികളിലായി പ്രായോഗിക പരീക്ഷകള്‍ നടന്നു.

2022 മെയ് 31 ന് പ്രായോഗിക പരീക്ഷകള്‍ പൂര്‍ത്തിയായതിനു ശേഷം  കേവലം 20 ദിവസങ്ങള്‍ കൊണ്ട്  ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി  ഫലപ്രഖ്യാപനത്തിലേക്ക് എത്തി.  അതേ സമയം 2022 ജൂണ്‍ 13 മുതല്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ററി /  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി  പരീക്ഷകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വിഎച്ച്എസ്ഇ ,പ്ലസ് ടു പൊതു പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് പരിഗണിച്ചാണ് ഈ വര്‍ഷത്തെ റിസള്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്‍റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി   2022ജൂലൈ 25 മുതല്‍ സേ (സേവ് എ ഇയര്‍)/ ഇംപ്രൂവ്മെന്‍റ്  പരീക്ഷ നടത്തുന്നതാണ്. വിശദമായ നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഗ്നിപഥ്: റിക്രൂട്ട്മെന്‍റിന് വിജ്ഞാപനമിറക്കി വ്യോമസേനയും, അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ 5

Next Post

ശമ്പള പ്രതിസന്ധി ; മോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി : എം എം ഹസ്സന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശമ്പള പ്രതിസന്ധി ; മോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി : എം എം ഹസ്സന്‍

ശമ്പള പ്രതിസന്ധി ; മോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി : എം എം ഹസ്സന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണം : കെ.സുധാകരന്‍ എംപി

മൂന്ന് ദിനവും 30 മണിക്കൂറും കൊണ്ട് ചോദ്യങ്ങൾ തീർന്നില്ല ; രാഹുൽ ഗാന്ധിയെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും

ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസം ; രാഹുൽ ഗാന്ധി ഇ ഡിക്ക് മുന്നിൽ ഹാജരായി

കോണ്‍ഗ്രസിന്‍റെ ഇഡി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം ; ബാരിക്കേഡ് മറിച്ചിട്ട് പ്രവര്‍ത്തകര്‍, പോലീസുമായി ഉന്തും തള്ളും

കോണ്‍ഗ്രസിന്‍റെ ഇഡി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം ; ബാരിക്കേഡ് മറിച്ചിട്ട് പ്രവര്‍ത്തകര്‍, പോലീസുമായി ഉന്തും തള്ളും

യോ​ഗ സമാധാനത്തിലേക്കുള്ള വഴി ; മനുഷ്യരെ കൂട്ടിയിണക്കുന്ന കണ്ണിയെന്ന് മോദി

യോ​ഗ സമാധാനത്തിലേക്കുള്ള വഴി ; മനുഷ്യരെ കൂട്ടിയിണക്കുന്ന കണ്ണിയെന്ന് മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021