തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാലയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവകലാശാല അഭിമാനനേട്ടം കരസ്ഥമാക്കിയത്. അഖിലേന്ത്യാ തലത്തിൽതന്നെ ഉയർന്ന ഗ്രേഡാണിത്. സർവകലാശാലകളിൽ ഗുണമേന്മാ വർധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്വല നേട്ടങ്ങളിൽ ഒന്നാണ് കേരള സർവകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. കേരളത്തിനു സമുന്നത സ്ഥാനം നേടിത്തന്ന കേരള സർവകലാശാലയെ മന്ത്രി അഭിനന്ദിച്ചു.