തിരുവനന്തപുരം : സംവിധായകന് രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ഗായകന് എം.ജി ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാന്‍ തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ സംവിധായകന് കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്മാന്. 2016ലായിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. കെ.പി.എസി ലളിതയാണ് നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍.