ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിന് അര മണിക്കൂർ ഇടവേള നൽകി ഇഡി. ഇന്നു രാത്രി വീണ്ടും ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ നാല് ദിവസം 40 മണിക്കൂറിലേറെ സമയം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. തിങ്കൾ മുതൽ ബുധൻ വരെ മൂന്നു ദിവസം കൊണ്ട് 30 മണിക്കൂറിലേറെ സമയമാണ് ഇഡി രാഹുലിനെ ചോദ്യം ചെയ്തത്.
ഇടവേളയ്ക്കുശേഷം തിങ്കളാഴ്ചയും 10 മണിക്കൂറോളം ചോദ്യം ചെയ്തു. നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിന്റെ പങ്കാണ് ഇഡി അന്വേഷിക്കുന്നത്. ഇതേ കേസിൽ സോണിയ ഗാന്ധിയ്ക്ക് ഹാജരാവാൻ ഇഡി ജൂൺ 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.