കൊച്ചി: ഡോളർക്കടത്ത് കേസിൽ നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകുന്നതിനെ എതിർത്ത് കസ്റ്റംസ്. ഇഡി നല്‍കിയ അപേക്ഷ പരിഗണിച്ച്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി മൊഴി പകര്‍പ്പ് ഇഡിയ്ക്ക് കൈമാറിയിരുന്നു.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസിൽ 2020ലാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയത്. ഈ മൊഴികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍ എന്നിവർക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വെളിപ്പെടുത്തിയിരുന്നു.രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നേരത്തേ കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അപേക്ഷ തള്ളി. എന്നാൽ, സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് ഇഡിയ്ക്ക് കൈമാറിയത്.