ദില്ലി : ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവ് ആയും ഭരത്ഷെട്ട് ഗോഗാ വാലെയെ ചീഫ് വിപ്പായും തിരഞ്ഞെടുത്തു എന്നറിയിച്ചു 37 ശിവസേന എംഎൽഎമാർ ഒപ്പിട്ട കത്ത് ഷിൻഡെ ഡെപ്യുട്ടി സ്പീക്കർക്കും, ഗവർണർക്കു അയച്ചു.ഇന്നലെ രാത്രി 2 സ്വതന്ത്ര എംഎൽഎ മാർകൂടി ഗുവാഹത്തിയിലെ ഹോട്ടലിൽ എത്തിയതോടെ ആകെ എംഎൽഎമാരുടെ എണ്ണം 46 ആയി.
ഇതിനിടെ വിമതർക്ക് നിയമസഹായം ഉറപ്പാക്കി ബിജെപി.(bjp).അയോഗ്യരാക്കിയാൽ സുപ്രീംകോടതിയെ സമീപിക്കാൻ സഹായം നൽകും. ഇത് സംബന്ധിച്ച് ഷിൻഡേ മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചു.