• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അവരിവിടെയുണ്ടോ?, മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർ സംസ്ഥാനത്തുള്ളത് അറിയില്ലെന്ന് അസം മുഖ്യമന്ത്രി

by Web Desk 06 - News Kerala 24
June 24, 2022 : 1:13 pm
in India, News
Reading Time: 1 min read
0
A A
0
അവരിവിടെയുണ്ടോ?, മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർ സംസ്ഥാനത്തുള്ളത് അറിയില്ലെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി : മഹാരാഷ്ട്രയെ പിടിച്ചുകുലുക്കിയ വിമത നീക്കത്തിനിടെ എംഎൽഎമാർ ഗുവാഹത്തിയിലെ ഒരു ഹോട്ടലിൽ കഴിയുന്ന വിവരം തനിക്ക് അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. “അസാമിൽ ധാരാളം നല്ല ഹോട്ടലുകളുണ്ട്, ആർക്കും അവിടെ വന്ന് താമസിക്കാം… അതിൽ ഒരു പ്രശ്നവുമില്ല. മഹാരാഷ്ട്ര എംഎൽഎമാർ അസമിൽ താമസിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാർക്കും അസമിൽ വന്ന് താമസിക്കാം” – ശർമ്മ എഎൻഐയോട് പറഞ്ഞു.

മഹാരാഷ്ട്ര സർക്കാരിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 40-ലധികം വരുന്ന ശിവസേന എംഎൽഎമാരുടെ വിമത സംഘം ഗുവാഹത്തിയിലെ  ഹോട്ടലിലാണ് ക്യാമ്പ് ചെയ്യുന്നത്.  കൂറുമാറ്റ നിരോധന നിയമത്തിൽ വീഴ്ച വരുത്താതെ നിയമസഭയിൽ പാർട്ടിയെ പിളർത്താൻ ആവശ്യമായ നിർണായക സംഖ്യ 37-ൽ എത്തിച്ചിരിക്കുകയാണ് സേന എംഎൽഎ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പ്. രണ്ട് സേന എംഎൽഎമാർ കൂടി ചേർന്നാൽ ഷിൻഡെക്കൊപ്പം ഉള്ളവരുടെ എണ്ണം 39 ആകും. സ്വതന്ത്ര എംഎൽഎമാരുൾപ്പെടെ 42 ആണ് ഷിൻഡെയുടെ ആകെ അംഗബലം. തന്റെ പക്ഷത്ത് 42 എംഎൽഎമാരുണ്ടെന്ന് കാണിക്കാൻ ഷിൻഡെയുടെ ക്യാമ്പ് ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങൾ പോസ്‌റ്റ് ചെയ്‌തിരുന്നു.

അതേസമയം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തി. 13 എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർക്ക് ശിവസേന കത്ത് നൽകി. കൈമാറിയ പട്ടികയിൽ ആദ്യ പേര് ഏക‍്‍നാഥ് ഷിൻഡെയുടേതാണ്. ഷിൻഡെക്ക് പുറമേ, പ്രകാശ് സുർവെ, തനാജി സാവന്ത്, മഹേഷ് ഷിൻഡെ, അബ്‍ദുൾ സത്താർ, സന്ദീപ് ഭുംറെ, ഭരത് ഗോഗാവാലെ, സഞ്ജയ് ഷിർസാത്, യാമിനി ജാദവ്, അനിൽ ബാബർ, ബാലാജി ദേവ്ദാസ്, ലതാ സോനാവെയ്ൻ എന്നിവരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിട്ടുള്ളത്.

എന്നാൽ തന്നെ ശിവസേനയുടെ നിയസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി ഏക‍്‍നാഥ് ഷിൻഡെ ഗവർണർക്കും (governor)ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു. ഭാരത് ഗോഗോവാലയെ ചിഫ് വിപ്പായി തെരഞ്ഞെടുത്തെന്നും ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്. 37 ശിവസേന എംഎൽഎമാർ ഒപ്പിട്ട കത്താണ് അയച്ചത്. നിലവിൽ 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. വിമത എംഎൽഎമാർ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാമനിര്‍ദ്ദേശ പത്രിക നല്‍കി എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ; എത്തിയത് മോദിക്കൊപ്പം

Next Post

എല്ലാം മാണി സാറിന്റെ പേരിൽ , ആശുപത്രിയുടെ പേരു മാറ്റം രാഷ്ട്രീയമില്ലെന്ന് കേരള കോൺഗ്രസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം.മാണിയുടെ പേര് നല്‍കും ; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

എല്ലാം മാണി സാറിന്റെ പേരിൽ , ആശുപത്രിയുടെ പേരു മാറ്റം രാഷ്ട്രീയമില്ലെന്ന് കേരള കോൺഗ്രസ്

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

വിമാനത്തിനുള്ളിലെ പ്രതിഷേധം ; കോൺഗ്രസ് പറഞ്ഞത് കോടതി ശരിവച്ചു ; കലാപാഹ്വാനം നടത്തുന്നത് സിപിഎം : വിഡി സതീശൻ

രാഷ്ടപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നിരയിൽ ഭിന്നത, നിലപാട് തീരുമാനിക്കാൻ ജെഎംഎം യോഗം നാളെ

രാഷ്ടപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നിരയിൽ ഭിന്നത, നിലപാട് തീരുമാനിക്കാൻ ജെഎംഎം യോഗം നാളെ

തൃക്കാക്കര ജനത അംഗീകരിക്കും ; വോട്ടിംഗ് ദിനത്തിൽ ശുഭപ്രതീക്ഷ പങ്കുവെച്ച് ഉമാ തോമസ്

പതെരെഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ടത് താനാണ് : ഉമ തോമസ് എം.എൽ.എ

രാഷ്ട്രീയ കൊലപാതകങ്ങൾ : നാളെ പാലക്കാട് സർവകക്ഷി യോഗം ; മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിക്കും

വൈദ്യുതി നിരക്ക് വ‌ർധന നാളെ, വലിയ വർധന ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021