• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി-കോൺ​ഗ്രസ് സംഘർഷം; പിസിസി പ്രസിഡന്റിന് പരിക്കേറ്റു

by Web Desk 04 - News Kerala 24
June 26, 2022 : 8:35 pm
in India, News
Reading Time: 1 min read
0
A A
0
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി-കോൺ​ഗ്രസ് സംഘർഷം; പിസിസി പ്രസിഡന്റിന് പരിക്കേറ്റു

അഗർത്തല: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ത്രിപുരയിൽ ബിജെപി-കോൺ​ഗ്രസ് സംഘർഷം. കോൺഗ്രസ് ഭവന് മുന്നിലാണ് ഇരുപാർട്ടികളിലെയും പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ത്രിപുര പിസിസി അധ്യക്ഷൻ ബിരജിത് സിൻഹ ഉൾപ്പെടെ 19 പേർക്ക് പരിക്കേറ്റു. കണ്ണീർ വാതകം പ്രയോ​ഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപി മൂന്നും കോൺഗ്രസ് ഒരു സീറ്റും നേടി. അഗർത്തല നിയമസഭാ സീറ്റിൽ വിജയിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥി സുദീപ് റോയ് ബർമാനുമായി പ്രവർത്തകർ കോൺ​ഗ്രസ് ഓഫിസിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ഒരുസംഘം ബിജെപി പ്രവർത്തകർ ഓഫിസിന് നേരെ അക്രമമഴിച്ചുവിടുകയായിരുന്നെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റിന്റെ തലയിൽ ഇഷ്ടികകൊണ്ട് അടിയേറ്റ് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകൻ റോമി മിയക്ക് കുത്തേറ്റെന്നും കോൺഗ്രസ് മീഡിയ ഇൻ ചാർജ് ആശിഷ് കുമാർ സാഹ പറഞ്ഞു. യുവമോർച്ച നേതാവിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ കേട്ടിടത്തിലേക്ക് കല്ലേറ് നടത്തിയെന്നും നിരവധി വാഹനങ്ങൾക്ക് കേടുപാട് വന്നതായും ആക്രമണം നടന്നപ്പോൾ പൊലീസ് മൗനം പാലിച്ചെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കോൺ​ഗ്രസ് പ്രവർത്തകരാണ് ആദ്യം ഇഷ്ടികയെറിഞ്ഞതെന്ന് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് മന്ത്രി സുശാന്ത ചൗധരിയും ആരോപിച്ചു.

ആക്രമണത്തിൽ ആറോളം ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റെന്നും കോൺ​ഗ്രസ് മനപ്പൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സിപിഎമ്മിന്റെ സഹായത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്നാണ് കോൺ​ഗ്രസ് സ്വപ്നം കാണുന്നതെന്നും മന്ത്രി പറഞ്ഞു. കോൺ​ഗ്രസ് പ്രസിഡന്റിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ കോൺഗ്രസ് അനുഭാവിയും ചികിത്സയിലാണ്. ഒരു ബിജെപി പ്രവർത്തകന്റെ തലയ്ക്ക് പരിക്കേറ്റെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പീരിയഡ്സ് ഡേറ്റിനെ കുറിച്ച് ടെൻഷൻ വേണ്ട; പിരീഡ് ട്രാക്കിങ് ടൂളുമായി വാട്സാപ്പ്

Next Post

‘അവൻ അവന്റെ രാജധർമം പിന്തുടരുന്നു, ഞാൻ എന്റെ രാഷ്ട്ര ധർമ്മം പിന്തുടരും’ -മകനെക്കുറിച്ച് യശ്വന്ത് സിൻഹ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘അവൻ അവന്റെ രാജധർമം പിന്തുടരുന്നു, ഞാൻ എന്റെ രാഷ്ട്ര ധർമ്മം പിന്തുടരും’ -മകനെക്കുറിച്ച് യശ്വന്ത് സിൻഹ

'അവൻ അവന്റെ രാജധർമം പിന്തുടരുന്നു, ഞാൻ എന്റെ രാഷ്ട്ര ധർമ്മം പിന്തുടരും' -മകനെക്കുറിച്ച് യശ്വന്ത് സിൻഹ

വയനാട്ടിൽ സിപിഎം ഉന്നംവച്ചത് ബിജെപിയെ; ആരോപണവുമായി വി.മുരളീധരൻ

വയനാട്ടിൽ സിപിഎം ഉന്നംവച്ചത് ബിജെപിയെ; ആരോപണവുമായി വി.മുരളീധരൻ

‘മമ്മുക്ക നടപടി എടുക്കരുതെന്ന് പറഞ്ഞെന്നു കേട്ടു; പുറത്താക്കാനുള്ള തെറ്റു ചെയ്തിട്ടില്ല’

‘മമ്മുക്ക നടപടി എടുക്കരുതെന്ന് പറഞ്ഞെന്നു കേട്ടു; പുറത്താക്കാനുള്ള തെറ്റു ചെയ്തിട്ടില്ല’

വെള്ളം നീന്തിക്കയറി അസം മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ച് യുവാവ്; വിഡിയോ വൈറൽ

വെള്ളം നീന്തിക്കയറി അസം മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ച് യുവാവ്; വിഡിയോ വൈറൽ

പ്രതിഷേധത്തിൽ പങ്കെടുത്തു; ടി.സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്പെൻഷൻ

പ്രതിഷേധത്തിൽ പങ്കെടുത്തു; ടി.സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021