തിരുവനന്തപുരം : നിയമ സഭയിലെ മാധ്യമ വിലക്കിൽ വിശദീകരണവുമായി സ്പീക്കർ. മാധ്യമ വിലക്ക് വാച്ച് ആൻറ് വാർഡിന് സംഭവിച്ച പിശകാണെന്നാണ് സ്പീക്കറുടെ വിശദീകരണം. രാവിലെ സഭയിലെത്തിയ മാധ്യമങ്ങൾക്ക് വലിയ തോതിലുള്ള വിലക്കാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷ നേതാവിൻറെ ഓഫിസിലേക്കോ മന്ത്രിമാരുടെ ഓഫിസിലേക്കോ പോകാൻ അനുമതി നിഷേധിച്ചു. ചാനലുകൾക്ക് സ്വന്തം നിലയിൽ പ്രസ് ഗ്യാലറിയിൽ നിന്ന് ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയും നിഷേധിച്ചു. പി ആർ ഡി ഔട്ട് മാത്രം നൽകി. എന്നാൽ സഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങൾ പി ആർ ഡി നൽകിയില്ല. ഭരണപക്ഷത്തെ ദൃശ്യങ്ങൾ മാത്രമാണ് പി ആർ ഡി നൽകിയത്.
പ്രതിഷേധിച്ച പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുന്ന സാഹചര്യത്തിൽ പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും സീറ്റിൽ നിന്നെഴുന്നേറ്റു.ഈ സമയത്ത് പി ആർ ഡി ക്യാമറയിൽ പ്രതിപക്ഷ പ്രതിഷേധം കാണാനായത്
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധ ദൃശങ്ങൾ (opposition protest)ഒഴിവാക്കി ഭരണപക്ഷത്തിൻറെ മാത്രം ദൃശ്യങ്ങൾ നൽകിയ പി ആർ ഡി (prd)നടപടിയിൽ വ്യാപക പരാതി ഉയർന്നതോടെയാണ് അന്വേഷിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയത് . പിന്നാലെ സ്പുീക്കറുടെ പ്രസ് സെക്രട്ടറി മീഡിയ റൂമിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. എന്നാൽ പിന്നീടും മാധ്യമങ്ങളെ ദൃശ്യങ്ങൾ എടുക്കാൻ അനുവദിച്ചില്ല