റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 148 പേർ ഇപ്പോള്‍ ഗുരുതരാവസ്ഥയിൽ കഴിയുന്നതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയതായി 1,076 പേർക്ക് കൂടി ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗികളിൽ 983 പേർ സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണം കൂടി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തി.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,92,860 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,73,962 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,202 ആണ്. നിലവിലുള്ള രോഗബാധിതരിൽ 9,696 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഗുരുതരവാസ്ഥയിൽ തുടരുന്ന 148 പേര്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 29,322 ആർ.ടി – പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് – 434, ജിദ്ദ – 131, ദമ്മാം – 103, ഹുഫൂഫ് – 46, ദഹ്റാൻ – 28, മക്ക – 26, മദീന – 19, ത്വാഇഫ് – 17, ജീസാൻ – 17, അൽഖോബാർ – 13, അബഹ – 12, ജുബൈൽ – 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.