തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനു തുറന്ന കത്തുമായി മുൻ എംഎൽഎ പി.സി.ജോർജ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വലിയ ആവേശത്തോടെയാണ് കണ്ടതെന്നും അദ്ദേഹത്തിന്റെ വാക്കുകൾ നിരാശപ്പെടുത്തി കളഞ്ഞുവെന്നും പി.സി.ജോർജ് കത്തിൽ പറയുന്നു. കത്ത് ജോർജിന്റെ ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്തു.
‘സ്വർണക്കടത്തിൽ ആരോപണവിധേയനായ അങ്ങയേയും കുടുംബത്തെയും നാണക്കേടിൽനിന്ന് രക്ഷിക്കുന്നതിന് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് പ്രതീക്ഷിച്ചത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ചുരുങ്ങിയത് സിബിഐ അന്വേഷണം പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളർത്തണമെന്നാണ് അഭിപ്രായം’– പി.സി.ജോർജ് കത്തിൽ ചൂണ്ടിക്കാട്ടി.