തിരുവനന്തപുരം : നിയമസഭയിൽ സ്വർണ കള്ളക്കടത്തിനെ കുറിച്ചുള്ള ചർച്ചയിൽ ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശവിരുദ്ധ സ്വഭാവമുള്ള ഒരു കേസിൽ ആരോപണവിധേയനായിട്ടും നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദമാണ്.
സ്വപ്നയ്ക്ക് പിന്നിൽ സംഘപരിവാറിന്റെ ഗൂഢാലോചനയാണെന്ന് പിണറായി വിജയൻ വിലപിക്കുന്നത് കാണുമ്പോൾ ജനങ്ങൾ പുച്ഛിക്കും. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചന പോലും തെളിയിക്കാനാവാത്ത അദ്ദേഹം രാജിവയ്ക്കുന്നത് തന്നെയാണ് നല്ലതെന്ന് സുരേന്ദ്രൻ പരിഹസിച്ചു.