തിരുവനന്തപുരം : കോവിഡ് വ്യാപനം വീണ്ടും കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തു പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നതു നിർബന്ധമാക്കി. ലംഘിക്കുന്നവർക്ക് 500 രൂപയാണു പിഴ. ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിശോധന ഊർജിതമാക്കാൻ പൊലീസിനും നിർദേശമുണ്ട്.
പൊതുഇടങ്ങൾ, കൂട്ടായ്മകൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിലും വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് നിർബന്ധമാണ്. കഴിഞ്ഞ ഏപ്രിൽ 7ന് മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും അതു പാലിക്കപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു കർശനമായി നടപ്പാക്കാൻ പുതിയ ഉത്തരവ്.