ജിദ്ദ : സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു. എല്ലാവരും മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും അണുബാധയുടെ സാധ്യത കുറക്കുന്നതിലും ബൂസ്റ്റര്‍ ഡോസിന് പ്രധാന പങ്കുണ്ട്. വകഭേദങ്ങളുടെ ഗുരുതര ലക്ഷണങ്ങളെ അത് പ്രതിരോധിക്കും. 16 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണം. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്നും അടുത്തയാഴ്ചകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.