തിരുവനന്തപുരം : സ്വർണ കവർച്ച കേസിൽ കർണാടക പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു. വലിയതുറ സ്വദേശിയായ വിനോദാണ് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ചെന്നൂർ പൊലീസാണ് പ്രതിയുമായി തമ്പാനൂരിലെത്തിയത്.
പൊലീസ് പ്രതിയുമായി ലോഡ്ജിൽ മുറിയെടുത്തു. ഇവിടെ നിന്നാണ് വിനോദ് രക്ഷപ്പെട്ടത്. വീട് കുത്തിതുറന്ന് സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയാണ്. കർണാടക പൊലീസിന്റെ പരാതിയിൽ വിനോദിനെ കണ്ടെത്താൻ തമ്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.