• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാനായില്ല ; ഉത്തരവിൽ വിചാരണ കോടതി

by Web Desk 06 - News Kerala 24
June 30, 2022 : 8:52 am
in Kerala, News
Reading Time: 1 min read
0
A A
0
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു ; ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി : ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി. പ്രോസിക്യൂഷൻ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിചാരണ കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി നേരിട്ടിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വിചാരണ കോടതി തള്ളുകയായിരുന്നു. കേസിൽ തുടരന്വേഷണ റിപ്പോ‍ട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷന് രണ്ടാഴ്ച മാത്രം കാലാവധി ഉള്ളപ്പോഴായിരുന്നു വിചാരണ കോടതി തീരുമാനം.

എട്ടാം പ്രതി ദിലീപിന് വലിയ ആശ്വാസമാണ് വിധി. ഏപ്രിൽ നാലിനാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, കേസുമായി ബന്ധപ്പെട്ട പല ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന മറ്റൊരു കേസിൽ പ്രതിയുമായി. ഇക്കാര്യങ്ങൾ ഉയർത്തി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ ഡിസംബറിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത വധഗൂഢാലോചന കേസിന്‍റെ ചുവട് പിടിച്ചായിരുന്നു പ്രോസിക്യൂഷൻ വാദങ്ങൾ.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായിരിക്കെ മറ്റൊരു കേസിൽ കൂടി ദിലീപ് പ്രതിയായ സാഹചര്യം കോടതി കണക്കിലെടുക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. വധഗൂഢാലോചന കേസ് എഫ്ഐആർ റദ്ദാക്കുന്നില്ലെന്ന ഹൈക്കോടതി ഉത്തരവും വിചാരണ കോടതി പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ദിലീപ് ഹാജരാക്കിയ ഫോണിൽ നിന്ന് പല വിവരങ്ങളും ഡിലിറ്റ് ചെയ്തതായി ഫോറൻസിക് ലാബിലെ റിപ്പോർട്ടും, മുബൈയിലെ സ്വകാര്യ ലാബിലെ ജീവനക്കാരന്‍റെ മൊഴിയും അന്വേഷണ സംഘം ഹാജരാക്കി.

എന്നാൽ ഇക്കാര്യങ്ങളെല്ലാം ദിലീപിനെ കുടുക്കാനുള്ള പ്രോസിക്യൂഷന തിരക്കഥ എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വിപിൻലാൽ, ജിൻസൺ, സാഗർ വിൻസെന്‍റ് ഉൾപ്പടെ ആറ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ പറയുന്ന കാലയളവിൽ ദിലീപ് ജയിലിലായിരുന്നു. മാത്രമല്ല ബാലചന്ദ്രകുമാർ ദിലീപിന്‍റേതായി ആരോപിക്കുന്ന ശബ്ദരേഖ റെക്കോർഡ് ചെയ്ത ഐപാഡും ഇത് റെക്കോർഡ് ചെയ്ത തിയതികളും ഇത് വരെയും അന്വേഷണ സംഘത്തിന് കണ്ടെത്താൻ ആയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ബി രാമൻ പിള്ള വാദിച്ചു. പ്രോസിക്യൂഷനും പ്രതിഭാഗവും ഹാജരാക്കിയ രേഖകൾ പരിശോധിച്ചാണ് വിചാരണ കോടതി ഉത്തരവ്. 2017ഒക്ടോബർ മൂന്നിനാണ് കേസിൽ 85 ദിവസം ജയിലിൽ കഴിഞ്ഞ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓപ്പറേഷൻ മൂൺലൈറ്റ് ; സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജി എസ് ടി വകുപ്പിന്‍റെ പരിശോധന

Next Post

ഏർവാടിയിൽ നിന്ന് മടങ്ങവെ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രഭാത സവാരിക്കിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു, വൃദ്ധ മരിച്ചു, മകനും കൊച്ചുമകനും രക്ഷപ്പെട്ടു

ഏർവാടിയിൽ നിന്ന് മടങ്ങവെ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

സംസ്ഥാനത്തെ സ്കൂളുകളിൽ പനി പടരുന്നു, ഹാജര്‍ നിലയിൽ കുറവ്

അവനെ തൂക്കിക്കൊല്ലൂ ; ഉദയ്പുർ കൊലപാതകത്തിൽ പ്രതിയു‌ടെ സഹോദരങ്ങൾ

ഉദയ്പൂർ കൊലപാതകം : ചാവേറാക്രമണങ്ങൾ പദ്ധതിയിട്ടിരുന്ന ഗ്രൂപ്പുകളിലും പ്രതികൾ അംഗങ്ങള്‍ ; ചോദ്യംചെയ്യാൻ എന്‍ഐഎ

കടൽ പ്രക്ഷുബ്ധം; കോഴിക്കോടും കൊല്ലത്തും ആലപ്പുഴയിലും മൽസ്യബന്ധന ബോട്ട് മറിഞ്ഞു; രണ്ടുപേരെ കാണാതായി

കടൽ പ്രക്ഷുബ്ധം; കോഴിക്കോടും കൊല്ലത്തും ആലപ്പുഴയിലും മൽസ്യബന്ധന ബോട്ട് മറിഞ്ഞു; രണ്ടുപേരെ കാണാതായി

പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് ; ഏകദിന സംയുക്ത പരിശോധന മാറ്റിവെച്ചു

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കും, മൽസ്യത്തൊഴിലാളികൾക്ക് മീനിന് പരമാവധി വില ലഭ്യമാക്കും: സജി ചെറിയാന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021