തിരുവനന്തപുരം : സുപ്രീംകോടതിയുടെ ജൂണ്‍ 3ലെ ബഫര്‍സോണ്‍ ഉത്തരവിനെതുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.വനം മന്ത്രി എ.കെ ശശീന്ദ്രന്‍റെ മറുപടിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.ബഫർ സോൺ വിഷയം ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്ന് മന്ത്രി വ്യക്തമാക്കി .പരിസ്തിതി ലോല മേഖല ഉത്തരവില്‍ റിവ്യൂ പെറ്റിഷൻ നൽകും.കേരളത്തിൻറെ സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി.ബഫർ സോൺ ഉത്തരവില്‍ ബന്ധപ്പെട്ട പ്രദേശങ്ങളിൽ ആശങ്കയുണ്ട്.ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. സർക്കാരിന് സാധ്യമായതെല്ലാം ചെയ്യും പല വാതിലുകളും ഇപ്പോഴും തുറന്നു കിടക്കുന്നു ആശങ്ക പരിഹരിക്കാൻ എല്ലാ വഴിയും ഉപയോഗിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി.