• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മ, രാജ്യത്തോട് മാപ്പ് പറയണം ; ആഞ്ഞടിച്ച് സുപ്രീംകോടതി

by Web Desk 06 - News Kerala 24
July 1, 2022 : 11:44 am
in India, News
Reading Time: 1 min read
0
A A
0
ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മ, രാജ്യത്തോട് മാപ്പ് പറയണം ; ആഞ്ഞടിച്ച് സുപ്രീംകോടതി

ദില്ലി : നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി, ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കുറ്റപ്പെടുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമർശം പിൻവലിക്കാൻ വൈകിയെന്നും വിമര്‍ശിച്ചു. രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും പറഞ്ഞ കോടതി, രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.

പൊലീസ് അന്വേഷണത്തെ പരിഹസിച്ച കോടതി, നൂപുർ ശർമ്മക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും വിമര്‍ശിച്ചു. അറസ്റ്റ് നടക്കാത്തത് നൂപുറിൻ്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം. വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു നൂപുർ ശർമ്മയുടെ ഹര്‍ജി. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പല സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നും കേസുകൾ ഒന്നിച്ച് ദില്ലി പൊലീസിന്‍റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് നൂപുർ ശർമ്മ ആവശ്യപ്പെടുന്നത്. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുർ ശർമ്മ ഹർജി പിൻവലിച്ചു. ഹർജി പരിഗണിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയും പരാമര്‍ശം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമത എംഎൽഎമാരെ അയോഗ്യരാക്കണം, ശിവസേന വീണ്ടും സുപ്രീം കോടതിയിൽ ; അടിയന്തര ഇടപെടലിന് വിസമ്മതിച്ച് കോടതി

Next Post

സ്വർണവിലയിൽ വമ്പൻ കുതിച്ചുചാട്ടം ; മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് ഒറ്റയടിക്ക് കൂടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില ; ഇന്നത്തെ വില അറിയാം

സ്വർണവിലയിൽ വമ്പൻ കുതിച്ചുചാട്ടം ; മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് ഒറ്റയടിക്ക് കൂടി

ഉത്തേജകമരുന്ന് ഉപയോഗം കൂടുന്നത് നാണക്കേടെന്ന് അഭിനവ് ബിന്ദ്ര

ഉത്തേജകമരുന്ന് ഉപയോഗം കൂടുന്നത് നാണക്കേടെന്ന് അഭിനവ് ബിന്ദ്ര

എകെജി സെന്‍റർ ആക്രമണം : കുറ്റവാളികളേയും പിന്നിലുള്ളവരേയും കണ്ടെത്തും, പ്രകോപനം സൃഷ്ടിക്കാൻ ശ്രമം : മുഖ്യമന്ത്രി

എകെജി സെന്‍റർ ആക്രമണം : കുറ്റവാളികളേയും പിന്നിലുള്ളവരേയും കണ്ടെത്തും, പ്രകോപനം സൃഷ്ടിക്കാൻ ശ്രമം : മുഖ്യമന്ത്രി

പാലക്കാട്ട് പേപ്പട്ടി കടിച്ച് പെണ്‍കുട്ടി മരിച്ച സംഭവം : മുറിവിന്‍റെ ആഴം കൂടിയത് കൊണ്ടാകാമെന്ന് ഡിഎംഒ

പാലക്കാട്ട് പേപ്പട്ടി കടിച്ച് പെണ്‍കുട്ടി മരിച്ച സംഭവം : മുറിവിന്‍റെ ആഴം കൂടിയത് കൊണ്ടാകാമെന്ന് ഡിഎംഒ

പിന്നാക്ക വിഭാഗത്തിലെ കൂടുതൽ വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസ രംഗത്ത് എത്തിക്കും : മന്ത്രി കെ. രാധാകൃഷ്ണന്‍

പിന്നാക്ക വിഭാഗത്തിലെ കൂടുതൽ വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസ രംഗത്ത് എത്തിക്കും : മന്ത്രി കെ. രാധാകൃഷ്ണന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021