കോഴിക്കോട് : എ.കെ.ജി സെൻറർ ആക്രമണത്തിന്നു പിന്നിൽ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചുവിടുവാനുളള അടവാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 24 മണിക്കൂറും പോലീസിന്റെ സര്‍വൈലൻസുളള സ്ഥലമാണു എ.കെ.ജി സെന്റര്‍ അടക്കമുളള പ്രദേശം.പോലീസ് ഇത് അന്വേഷിക്കണം. പോലീസിന്റെ ഭാഗത്തുനിന്നുളള വീഴ്ചയും അനാസ്ഥയും ഒഴിവാക്കണം. സംഭവം ഗൗരവമായി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണം. പാര്‍ട്ടി നേതൃത്വവും ഭരണകൂടവും അതാണ് ചെയ്യേണ്ടത്. ആരും പ്രതീക്ഷിക്കാത്ത നിലയിലുളള അക്രമം ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്ത്വം യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും തലയില്‍ കെട്ടിവെക്കുന്നത് അങ്ങേയറ്റം നീചമായ നടപടിയാണ്.
കഴിഞ്ഞ 15 മണിക്കൂറായി പോലീസ് പ്രതിയെ എന്തുകൊണ്ട് പിടിക്കുന്നില്ല. നാളെ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലകളില്‍ യു.ഡി.എഫിന്റെ സമരമാണ്. ഇന്ന് രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനു മുതിരുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ. നട്ടാല്‍ കുരുക്കാത്ത നുണയാണ് സി.പി.എം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. സംഭവം നടന്ന് 5 മിനിറ്റിനുളളില്‍ തന്നെ ഇ.പി. ജയരാജനും കോടിയേരിയും കോണ്‍ഗ്രസാണ് അക്രമണം നടത്തിയത് എന്ന് പറയുന്ന ചേതോവികാരം എന്താണ്. എന്നിട്ട് പ്രവര്‍ത്തകരോട് ആത്മസംയമനം പാലിക്കുവാന്‍ പറയുകയാണ്. ആലപ്പുഴ ജില്ലയില്‍ വ്യാപക അക്രമണം നടക്കുകയാണ്. കേരളത്തിന്റെ പല ഭാഗത്ത് അക്രമം നടക്കുന്നു.
സ്വര്‍ണകളളക്കടത്തുമായി ബന്ധപ്പെട്ടും സ്പ്രിഗ്‌ളര്‍ അഴിമതിയുമായി ബന്ധപ്പെട്ടും ഉയര്‍ന്ന് വന്നിരിക്കുന്ന വസ്തുതകള്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും നാണം കെടുത്തി. അതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുവാന്‍ വേണ്ടിയിട്ടാണ് ഈ നടപടികളുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നത്.കോണ്‍ഗ്രസിന് എതിരായ ആരോപണം ഉന്നയിക്കുവാന്‍ ജയരാജന് എങ്ങനെ കഴിഞ്ഞു. പോലീസ് പ്രതികളെ കണ്ട് പിടിച്ചില്ല. ജയരാജന് യു.ഡി.എഫിന്റെ തലയില്‍ കെട്ടിവെക്കുവാന്‍ എങ്ങനെ കഴിഞ്ഞു. ഇതില്‍ ദുരൂഹതയുണ്ട്. വളരെ ഗുരുതരമായ പ്രശ്‌നമാണിത്. ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തത് നാണംകെട്ട നടപടിയായി. കേരളത്തില്‍ കഴിഞ്ഞ കുറേ നാളുകളായി നടന്നുകൊണ്ടിരിക്കുന്നത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായി ഗൗരവമായ ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നതെന്നും ചെന്നിത്തല പറഞ്ഞു