തിരുവനന്തപുരം : കഴിഞ്ഞ വർഷം കേരളത്തിലെ എസ്എസ്എല്‍സി എ പ്ലസ്സുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശ ആയിരുന്നുവെന്ന പ്രസ്താവന തിരുത്തി വി ശിവന്‍കുട്ടി. കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയം. പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖാനിച്ചെന്ന് ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ വർഷം കേരളത്തിലെ എസ്എസ്എല്‍സി എ പ്ലസ്സുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശ ആയിരുന്നു. ഇത്തവണയാണ് എ പ്ലസിന്റെ കാര്യത്തിൽ നിലവാരം വീണ്ടെടുത്തത് എന്നായിരുന്നു സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിൽ മന്ത്രി ഇന്നലെ പറഞ്ഞത്.