പത്തനംതിട്ട : മലയാലപ്പുഴയിൽ വൈദ്യുതിവേലിക്ക് സമീപം വീട്ടമ്മ മരിച്ചനിലയിൽ. വള്ളിയാനി ചരിവ് പുരയിടത്തിൽ ശാന്തമ്മ (63) ആണ് മരിച്ചത്. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്ന് ശാന്തമ്മയുടെ ഭർത്താവ് എബ്രഹാം തോമസ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവിനും വൈദ്യുതാഘാതം ഏറ്റു. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.