തൊണ്ണൂറ് ശതമാനവും വിദേശത്ത് ചിത്രീകരിച്ച റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’ വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളില്‍ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജിബൂട്ടി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിട്ടേ ഇല്ലെന്ന് സംവിധായകന്‍എസ്.ജെ. സിനു പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംവിധായകന്റെ പ്രതികരണം. സിനിമയുടെ 90 ശതമാനവും ചിത്രീകരിച്ചത് ജിബൂട്ടിയിലാണ്. ലോകം മുഴുവന്‍ കൊവിഡ് ലോക്ഡൗണിലിരിക്കെയാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമ നല്ലതെങ്കില്‍ വലിയ ക്യാന്‍വാസോ ചെറിയ ക്യാന്‍വാസൊ എന്നത് പ്രശ്നമല്ലെന്നും പ്രേക്ഷകര്‍ ജിബൂട്ടി ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നായകന്‍ അമിത് ചക്കാലയ്ക്കല്‍ പറഞ്ഞു.
നാട്ടിന്‍പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മനുഷ്യക്കടത്തും ചിത്രത്തില്‍ പ്രമേയമാകുന്നുണ്ട്.ജിബൂട്ടിയിലെ കാഴ്ച്ചയ്ക്ക് അത്രയേറെ പ്രാധാന്യമുള്ളതിനാല്‍ ചിത്രം തിയറ്ററില്‍ തന്നെ കാണണമെന്ന് സംവിധായകന്‍ എസ്.ജെ.സിനു പറയുന്നു.