പത്തനംതിട്ട: ജില്ലയിൽ പനി, കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച കോവിഡ് ബാധിതരായ മൂന്നുപേർ മരിച്ചു. ഒരാഴ്ചക്കിടെ ഏഴുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.ഡെങ്കി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. ഒരാഴ്ചക്കിടെ പനി ബാധിച്ചത് 1936 പേർക്കാണ്. 1667 പേർക്ക് കോവിഡ് ബാധിച്ചതായാണ് കണക്ക്. ഇതിന്റെ പതിന്മടങ്ങാണ് പരിശോധിക്കാതെ വീടുകളിൽ കഴിയുന്നത്.