ദില്ലി : ചരക്ക് സേവന നികുതിയുടെ കീഴിൽ കൊണ്ടുവന്ന പുതിയ ഉത്പന്നങ്ങൾ അടക്കമുള്ള ചില സാധനങ്ങളുടെ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് ജൂലൈ 18 മുതൽ ഉയരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബ്രാൻഡ് ചെയ്യാത്തതും എന്നാൽ പായ്ക്ക് ചെയ്തതുമായ (പ്രാദേശിക) പാലുൽപ്പന്നങ്ങളും കാർഷിക ഉൽപന്നങ്ങളും 5 ശതമാനം നികുതി നിരക്ക് എന്ന സ്ലാബിലേക്ക് ചേർക്കും എന്ന് കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായിരുന്നു. ജൂലൈ 18 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും.
പനീർ, ലസ്സി, മോര്, പായ്ക്ക് ചെയ്ത തൈര്, ഗോതമ്പ് പൊടി, മറ്റ് ധാന്യങ്ങൾ, തേൻ, പപ്പടം, ഭക്ഷ്യധാന്യങ്ങൾ, മാംസം, മത്സ്യം (ശീതീകരിച്ചത് ഒഴികെ), ശർക്കര തുടങ്ങിയ പാക്ക് ചെയ്ത കാർഷിക ഉൽപ്പന്നങ്ങൾക്ക് ജൂലൈ 18 മുതൽ വില കൂടും.