തിരുവനന്തപുരം : എകെജി സെന്റര്‍ ആക്രമണത്തില്‍ ഭരണപക്ഷത്തെയും പൊലീസിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എകെജി സെന്റര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് വി ഡി സതീശന് ആരോപിച്ചു. സംഭവത്തില്‍ പൊലീസിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത വിശുദ്ധിയെ കുറിച്ച് ചർച്ച ചെയ്യാനല്ല ഞങ്ങൾ അടിയന്തരപ്രമേയം കൊണ്ടുവന്നതെന്ന് പറഞ്ഞ വി ഡി സതീശന്, പ്രതിപക്ഷ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് മുറപടിയില്ലെന്നും വിമര്‍ശിച്ചു. സിപിഎം കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ക്രിമിനലുകളെ കൊണ്ട് അക്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എകെജി സെന്റര്‍ ആക്രമണത്തില്‍ പൊലീസും കൂട്ട് നിന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.